ETV Bharat / state

സോളാർ കേസ്; സത്യം എന്നായാലും പുറത്ത് വരുമെന്ന് ഉമ്മൻചാണ്ടി - ശരണ്യ മനോജ്

സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം

solar case  oommen chandy  saranya manoj  ഉമ്മൻചാണ്ടി  ശരണ്യ മനോജ്  സോളാർ കേസ്
സോളാർ കേസിൽ സത്യം എന്നായാലും പുറത്ത് വരുമെന്ന് ഉമ്മൻചാണ്ടി
author img

By

Published : Nov 28, 2020, 4:27 PM IST

Updated : Nov 28, 2020, 7:40 PM IST

ആലപ്പുഴ: സോളാർ കേസിൽ സത്യം എന്നായാലും പുറത്ത് വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഗണേഷ് കുമാറിന്‍റെ വിശ്വസ്‌തനായിരുന്നു ശരണ്യ മനോജ്.

താൻ ഒരു ദൈവവിശ്വാസിയാണ്, കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല. കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നില്ലെന്നും പ്രതികാരം തന്‍റെ രീതിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാറിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല. അന്നുതന്നെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ആലപ്പുഴ ചേപ്പാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Last Updated : Nov 28, 2020, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.