ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ സുവർണ ജൂബിലി ജില്ലയിൽ വിപുലമായി ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ. ആഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വള്ളിക്കുന്നത്ത് വായനശാല ആരംഭിച്ചു. 'ഗ്രന്ഥ ഗ്രാം' എന്ന പേരിൽ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു നിർവഹിച്ചു. വിവിധ ബ്ലോക്ക് - മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ ആഘോഷ പരിപാടികളിൽ പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുറക്കാട്, അരൂർ, ചേർത്തല, ഹരിപ്പാട്, തൃക്കുന്നപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ആഘോഷങ്ങൾ നടന്നു.
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ സുവർണ ജൂബിലി; ആലപ്പുഴയിൽ വിപുലമായ ആഘോഷങ്ങൾ - ഉമ്മൻചാണ്ടി നിയമസഭാംഗത്വം സുവർണ ജൂബിലി
വിവിധ ബ്ലോക്ക് - മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ ആഘോഷ പരിപാടികളിൽ പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുറക്കാട്, അരൂർ, ചേർത്തല, ഹരിപ്പാട്, തൃക്കുന്നപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ആഘോഷങ്ങൾ നടന്നു.