ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ഒരാൾ മരിച്ചു. ലോറിയിൽ വിശ്രമിക്കാൻ കിടന്ന വിശാഖപട്ടണം സ്വദേശി ചിന്നറാവുവാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നിരവധി പോത്തുകൾ ചത്തു. തോട്ടപ്പള്ളി കൊട്ടാരവളവിന് സമീപം ശനിയാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടർന്ന് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ അറ് പേർ ഉണ്ടായിരുന്നു. പാർക്കിങ് ലൈറ്റില്ലാതെ റോഡരികിൽ കിടന്ന ലോറിക്ക് പിന്നിലാണ് കണ്ടെയ്‌നർ ലോറി ഇടിച്ചത്. കൊച്ചിയിൽ നിന്ന് കൊല്ലം ചവറ കെഎംഎംഎല്ലിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
നിർത്തിയിട്ടിരുന്ന ലോറിയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ഒരാൾ മരിച്ചു - alappuzha accident
നിർത്തിയിട്ടിരുന്ന ലോറിയിൽ വിശ്രമിക്കാൻ കിടന്ന വിശാഖപട്ടണം സ്വദേശി ചിന്നറാവുവാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന നിരവധി പോത്തുകൾ ചത്തു.