ആലപ്പുഴ: ജില്ലയിൽ ബുധനാഴ്‌ച ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈറ്റിൽ നിന്നും മെയ് ഒൻപതിനാണ് ഇദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. ശേഷം ടാക്സിയിൽ മാവേലിക്കരയിലെ വീട്ടിലെത്തി ഹോം ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. ഇവരിൽ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.