ETV Bharat / state

സത്യപ്രതിജ്ഞക്ക് പിന്നാലെ സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് കരയോഗം പ്രവർത്തകർ

മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ചെട്ടികുളങ്ങരയിൽ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

author img

By

Published : May 21, 2021, 7:32 PM IST

NSS Karayogam activists burn Sukumaran Nair effigy  എൻഎസ്എസ് കരയോഗം പ്രവർത്തകർ  സുകുമാരൻ നായരുടെ കോലം കത്തിച്ചു  സുകുമാരൻ നായർ വാർത്ത  Sukumaran Nair latest news in alappuzha
സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് കരയോഗം പ്രവർത്തകർ

ആലപ്പുഴ: ആലപ്പുഴയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകർ.ചെട്ടികുളങ്ങര 14-ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ചെട്ടികുളങ്ങരയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

സത്യപ്രതിജ്ഞക്ക് പിന്നാലെ സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻഎസ്എസ് കരയോഗം പ്രവർത്തകർ

Read more: ജനവിശ്വാസം അട്ടിമറിക്കാന്‍ സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് കഴിയുമായിരുന്നില്ലെന്ന് പിണറായി

എൻഎസ്എസ് കരയോഗം നേതാവ് അഭിലാഷിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. എന്നാൽ സംഭവത്തെക്കുറിച്ച് എൻഎസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.