ETV Bharat / state

കൊവിഡ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് ഇനിയില്ല: എ.എം ആരിഫ് എം.പി

author img

By

Published : Jul 16, 2020, 8:37 PM IST

അത്യാധുനിക ഓട്ടോമാറ്റിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്റ്റർ മെഷീൻ കൂടാതെ പ്രതിദിനം 100 പരിശോധനകൾക്കായുള്ള ആർ.ടി.പി.സി.ആർ സംവിധാനം കൂടി ജില്ലയിൽ ഏർപ്പെടുത്തി.

കൊവിഡ് പരിശോധനാ ഫലം  ആലപ്പുഴ  എ.എം ആരിഫ് എം.പി  കൊവിഡ്  1000 പരിശോധനകൾ  1000 Covid tests  Alappuzha  covid  corona virus  lappuzha covid
കൊവിഡ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് ഇനിയില്ല: എ.എം ആരിഫ് എം.പി

ആലപ്പുഴ: ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൊവിഡ് ശ്രവ പരിശോധനത്തിന് അത്യാധുനിക ഓട്ടോമാറ്റിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്റ്റർ മെഷീൻ കൂടി ലഭ്യമാക്കി. 35 ലക്ഷത്തോളം വിലവരുന്ന മെഷീൻ കൂടി ലഭ്യമായതോടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് ഉടൻ ഇല്ലാതാകുമെന്ന് എ.എം. ആരിഫ് എം.പി. അറിയിച്ചു. മെഷീന്‍റെ പ്രവർത്തനത്തിനായി പുതുതായി ഒൻപത് ജീവനക്കാരെ നിയമിച്ചു.

ഗവൺമെന്‍റ് ടി.ഡി.മെഡിക്കൽ കോളജിൽ പ്രതിദിനം 100 പരിശോധനകൾക്കായുള്ള ആർ.ടി.പി.സി.ആർ സംവിധാനം കൂടി ഏർപ്പെടുത്തിയതോടെ ദിനം പ്രതി1000 പരിശോധകൾ വരെ നടത്താമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 400 കൊവിഡ് പരിശോധനകൾ മാത്രമാണ് ജില്ലയിൽ ദിനം പ്രതി നടക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി പരിശോധിക്കാൻ ബാക്കിയുള്ള ശ്രവ സാമ്പിളുകളുടെ ഫലം ഈ ആഴ്‌ച തന്നെ ലഭ്യമാക്കുമെന്നും എം.പി.വ്യക്തമാക്കി.

പാലക്കാട് ജില്ലയിൽ നിന്നും വരുന്ന സാമ്പിളുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത ആഴ്‌ച മുതൽ ശ്രവപരിശോധനാഫലം തൊട്ടടുത്ത ദിവസം തന്നെ ലഭ്യമാകും. കഴിഞ്ഞ ദിവസം കലക്ട്രേറ്റിൽ നടന്ന ഓൺലൈൻ അവലോകനയോഗത്തിൽ ജനപ്രതിനിധികൾ ഉയർത്തിയ ആവശ്യപ്രകാരം യന്ത്രങ്ങൾ അടിയന്തരമായി ലഭ്യമാക്കിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചർക്കുള്ള നന്ദി അറിയിക്കുന്നതായും എംപി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.