ETV Bharat / state

രാത്രിയെ കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത് - നിര്‍ഭയ ദിനം

സ്ത്രീ ശാക്തീകരണത്തിന്‍റെ സന്ദേശം വിളിച്ചോതി ആലപ്പുഴയിൽ സംഘടിപ്പിച്ച 'രാത്രിനടത്ത'ത്തിൽ വൻ പങ്കാളിത്തം.

രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്  Night walk held in Alappuzha  നിര്‍ഭയ ദിനം  രാത്രിനടത്തം
രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്
author img

By

Published : Dec 30, 2019, 3:50 AM IST

ആലപ്പുഴ : സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി നിർഭയ ദിനമായ ഡിസംബര്‍ 29ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ രാത്രി നടത്തം സംഘടിപ്പിച്ചു. 'പൊതുയിടം എന്‍റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

രാത്രിയെ കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തിളായിരുന്നു പരിപാടി.

രാത്രികാലങ്ങളില്‍ പുറത്തു ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകൾ പേടികേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും രാത്രി നടത്തം സംഘടിപ്പിച്ചത് കൊണ്ട് ലക്ഷ്യമിട്ടതായി അഡ്വ.യു പ്രതിഭ എംഎൽഎ പറഞ്ഞു. കായംകുളത്ത് സംഘടിപ്പിച്ച രാത്രി നടത്തത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്  Night walk held in Alappuzha  നിര്‍ഭയ ദിനം  രാത്രിനടത്തം
സ്ത്രീ സുരക്ഷോ പ്രതിജ്ഞ

ജില്ലയിൽ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം വനിത ദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും ആഴ്ച തോറും സംഘടിപ്പിക്കും.

രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്  Night walk held in Alappuzha  നിര്‍ഭയ ദിനം  രാത്രിനടത്തം
രാത്രി നടത്തം ആഘോഷമാക്കി സ്ത്രീകൾ

നൂറുകണക്കിന് വനിതകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന രാത്രി നടത്തത്തിന്‍റെ ഭാഗമായത്. പരിപാടിക്കുശേഷം സ്ത്രീകളുടെ കരുത്ത് വിളിച്ചോതി സ്ത്രീസുരക്ഷാ പ്രതിജ്ഞ ചൊല്ലി.

രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്  Night walk held in Alappuzha  നിര്‍ഭയ ദിനം  രാത്രിനടത്തം
ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം

Intro:Body:രാത്രി കീഴടക്കി ആലപ്പുഴയിലെ പെൺകരുത്ത്

*സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം വിളിച്ചോതി ആലപ്പുഴയിൽ സംഘടിപ്പിച്ച 'രാത്രിനടത്ത'ത്തിൽ വൻ പങ്കാളിത്തം

ആലപ്പുഴ : സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ നൈറ്റ് വാക്ക് അഥവ രാത്രി നടത്തം സംഘടിപ്പിച്ചു. 'പൊതുയിടം എന്‍റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ജില്ല വനിതാ ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തിളായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രാത്രികാലങ്ങളില്‍ പുറത്തു ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതും രാത്രികാലങ്ങളില്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ട് വരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നതിന്റെ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നതായി എംഎൽഎ അഡ്വ. യു പ്രതിഭ അഭിപ്രായപ്പെട്ടു. കായംകുളം നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് വാക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

അപകട സാഹചര്യങ്ങളില്‍ വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന് കൊടുക്കകയും അവര്‍ക്കതിരെ കേസെടുത്തു കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് മുന്‍സിപ്പല്‍ നഗരങ്ങളില്‍ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് നൈറ്റ് വാക്ക് നടന്നത്. രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം വനിത ദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും അറിയിക്കാതെ ആഴ്ച തോറും സംഘടിപ്പിക്കും.

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മുതല്‍ ജില്ല കോടതിപ്പാലം, വൈ.എം.സി.എ പാലം വഴി (തെക്കേക്കര) വൈ.എം.സി.എ പാലം പടിഞ്ഞാറ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും കളക്ടറേറ്റ് ജങ്ഷന്‍, ആലപ്പുഴ മുതല്‍ ശവക്കോട്ടപാലം, വഴിച്ചേരി പാലം (തെക്കേക്കര) വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ ഇരുമ്പ് പാലം, വൈ.എം.സി.എ ജങ്ഷന്‍ വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും ജില്ല കോടതി മുതല്‍ ജില്ല കോടതി വടക്കേ കര വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയുമാണ് നൈറ്റ് വാക്ക്. ചേര്‍ത്തലയില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ മുതല്‍ ഫയര്‍സ്റ്റേഷന്‍ റോ‍ഡ് വഴി ഹോസ്പിറ്റല്‍ ജങ്ഷന്‍ വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും കോടതി കവല മുതല്‍ കിഴക്കോട്ട് വന്ന് മഞ്ഞള്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വഴി ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും ചേര്‍ത്തല എക്സ് റേ ജങ്ഷന്‍ മുതല്‍ ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും പൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കെ.എന്‍.ജി വഴി അമ്പലം വന്ന് വടക്കോട്ട് വന്ന്, ചിത്രാഞ്ജലി വന്ന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും നടക്കും. ഹരിപ്പാട് ഹരിപ്പാട് അമ്പലം മുതല്‍ തെക്കേനട, ഹൈവേ വന്ന് എം.ലാല്‍ സിനി ഫ്ളക്സ് തീയറ്റര്‍ വരെയും കച്ചേരി ജങ്ഷന്‍ മുതല്‍ ടൗണ്‍ ഹാള്‍, മാധവ ജങ്ഷന്‍ വഴി എം.ലാല്‍ സിനി ഫ്ളക്സ് തീയറ്റര്‍ വരെയും ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് മുതല്‍ ഹൈവേ വഴി എം.ലാല്‍ സിനി ഫ്ളക്സ് തീയറ്റര്‍ വരെയും എഴിക്കകത്ത് ജങ്ഷന്‍ മുതല്‍ ജനറല്‍ ഹോസ്പിറ്റല്‍ വഴി എം.ലാല്‍ സിനി ഫ്ളക്സ് തീയറ്റര്‍ വരെയും നടന്നു.

കായംകുളത്ത് എം.എസ്.എം കോളജ് ഹൈവേ വഴി കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം പൊലീസ് സ്റ്റേഷന്‍ മുതല്‍ ഹൈസ്കൂള്‍ ജങ്ഷന്‍ വഴി കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം കായല്‍ (മത്സ്യ കന്യക) മുതല്‍ ടൗണ്‍ ഹാള്‍ വഴി കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും കായംകുളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കോടതി വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും നടന്നു.

മാവേലിക്കരയില്‍ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂള്‍ ജങ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും മാവേലിക്കര പുഷ്പ (പൂക്കട) ജങ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും പുതിയകാവ് ജങ്ഷന്‍ മുതല്‍ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും ബുദ്ധ ജങ്ഷന്‍ മുതല്‍ മിച്ചല്‍ ജങ്ഷന്‍ വഴി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും നടക്കും. ചെങ്ങന്നൂരില്‍ ചെങ്ങന്നൂര്‍ ആല്‍ത്തറ ജങ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും ഐ.ടി.ഐ ജങ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയും നൈറ്റ് വാക്ക് നടന്നു.

നൂറുകണക്കിന് വനിതകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന രാത്രി നടത്തത്തിന്റെ ഭാഗമായത്. പരിപാടിക്കുശേഷം സ്ത്രീകളുടെ കരുത്ത് വിളിച്ചോതുന്ന സ്ത്രീസുരക്ഷാ പ്രതിജ്ഞയും ചൊല്ലി.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.