ആലപ്പുഴ: പുതുവത്സര ആഘോഷത്തിനിടെ ആലപ്പുഴ ബീച്ചിൽ ഒരു കൂട്ടമാളുകള്‍ ഗാനമേള നടക്കുന്ന സ്റ്റേജില്‍ അതിക്രമിച്ച് കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. സിനിമാ പിന്നണി ഗായകൻ അഫ്സലും സംഘവും നടത്തിയ ഗാനമേളക്കിടെ പാട്ട് മോശമായി എന്നാരോപിച്ചാണ് ഒരു സംഘം പ്രശ്നമുണ്ടാക്കിയത്. പൊലീസെത്തിയാണ് സ്റ്റേജില്‍ അത്രിക്രമിച്ച് കയറിയവരെ മാറ്റിയത്. തുടർന്ന് സംഘാടകർ പരിപാടി നിർത്തി വെച്ചു. ഇത് സംഘാടകരും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. വേദിയില്‍ അതിക്രമിച്ച് കയറിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ബീച്ച് ഫെസ്റ്റിന്റെ മുഖ്യ സംഘാടകരായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍ അറിയിച്ചു.
പുതുവത്സരാഘോഷം അലങ്കോലമാക്കാന്‍ ശ്രമം; നടപടിയുമായി ഡി.ടി.പി.സി - new year
സിനിമാ പിന്നണി ഗായകൻ അഫ്സലും സംഘവും നടത്തിയ ഗാനമേളക്കിടെ പാട്ട് മോശമായി എന്നാരോപിച്ചാണ് ഒരു സംഘം പ്രശ്നമുണ്ടാക്കിയത്
ആലപ്പുഴ: പുതുവത്സര ആഘോഷത്തിനിടെ ആലപ്പുഴ ബീച്ചിൽ ഒരു കൂട്ടമാളുകള്‍ ഗാനമേള നടക്കുന്ന സ്റ്റേജില്‍ അതിക്രമിച്ച് കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. സിനിമാ പിന്നണി ഗായകൻ അഫ്സലും സംഘവും നടത്തിയ ഗാനമേളക്കിടെ പാട്ട് മോശമായി എന്നാരോപിച്ചാണ് ഒരു സംഘം പ്രശ്നമുണ്ടാക്കിയത്. പൊലീസെത്തിയാണ് സ്റ്റേജില്‍ അത്രിക്രമിച്ച് കയറിയവരെ മാറ്റിയത്. തുടർന്ന് സംഘാടകർ പരിപാടി നിർത്തി വെച്ചു. ഇത് സംഘാടകരും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. വേദിയില്‍ അതിക്രമിച്ച് കയറിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ബീച്ച് ഫെസ്റ്റിന്റെ മുഖ്യ സംഘാടകരായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍ അറിയിച്ചു.
ആലപ്പുഴ : പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജനങ്ങൾ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കവേ ആലപ്പുഴ ബീച്ചിൽ സാമൂഹ്യ വിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടം ആഘോഷങ്ങളുടെ ശോഭകെടുത്തി. ആലപ്പുഴ ബീച്ചിൽ സിനിമാ പിന്നണി ഗായകൻ അഫ്സലും സംഘവും നടത്തിയ ഗാനമേളയ്ക്കിടെ സംഘത്തിന്റെ പാട്ട് മോശമായിരുന്നു എന്നാരോപിച്ച് നാട്ടുകാരിൽ ചിലർ സ്റ്റേജിൽ തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇവരെ ഇറക്കാൻ പോലീസും പുറകെ കയറി. തുടർന്ന് പരിപാടി നിർത്തി വെക്കേണ്ട അവസ്ഥയിലായി സംഘാടകർ. ഇത് സംഘാടകരും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന് 12മണിക്ക് മുൻപ് തന്നെ സംഘാടകർ പരിപാടി നിർത്തിവെച്ചു. കരിമരുന്ന് പ്രയോഗം ഉൾപ്പടെയുള്ളവ നടത്താതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. സമൂഹമാധ്യമങ്ങളിലൂടെ പലരും ഇതുസംബന്ധിച്ച തങ്ങളുടെ അതൃപ്തി പങ്കുവെച്ചിട്ടുണ്ട്. വേദിയിൽ കയറി പ്രശ്നമുണ്ടാക്കിയവർക്കെതിരെ പോലീസിൽ പരാതി നൽകാനാണ് ആലപ്പുഴ ബീച്ച് ഫെസ്റ്റിന്റെ മുഖ്യ സംഘാടകരായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തീരുമാനം.Conclusion: