ETV Bharat / state

മാണി സി കാപ്പൻ്റേത് വഞ്ചന; എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി - MLA Mani c kapan

ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും എൻസിപിയിൽ തന്നെയാണ്. ആരെങ്കിലും ഒരാൾ പോയിട്ടുണ്ടെങ്കിൽ അതിനെ പാർട്ടി പിളർപ്പ് എന്ന നിലയിൽ കാണാൻ കഴിയില്ലെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി.

NCP state secretary urges MLA Mani c kapan resign  മാണി സി കാപ്പൻ്റേത് വഞ്ചന  എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി  ആലപ്പുഴ  MLA Mani c kapan  Alappuzha
മാണി സി കാപ്പൻ്റേത് വഞ്ചന; എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി
author img

By

Published : Feb 14, 2021, 4:58 PM IST

ആലപ്പുഴ: മാണി സി കാപ്പനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി. പാലായിൽ എൽഡിഎഫ് നേടിയ ചരിത്ര വിജയം എൻസിപി പ്രവർത്തകരും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകരും ചേർന്ന് നേടിയതാണ്. അവരെ വഞ്ചിച്ചാണ് മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയതെന്നും റസാഖ് മൗലവി. ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും എൻസിപിയിൽ തന്നെയാണ്. ആരെങ്കിലും ഒരാൾ പോയിട്ടുണ്ടെങ്കിൽ അതിനെ പാർട്ടി പിളർപ്പ് എന്ന നിലയിൽ കാണാൻ കഴിയില്ല. മാണി സി കാപ്പന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയത് ഇടതുമുന്നണിയാണ്. ആ മുന്നണിയെ വഞ്ചിച്ച് പുറത്തുപോയയാൾ എന്ന നിലയിൽ മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജി വെച്ച് ധാർമികത തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാണി സി കാപ്പൻ്റേത് വഞ്ചന; എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി

എൻസിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിക്കുന്നത് ധാർമികതയല്ലെന്നും പാർട്ടി ഇപ്പോഴും ശക്തമായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റസാഖ് മൗലവി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.