ETV Bharat / state

ചോദിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല പാലാ സീറ്റ്: ടി പി പീതാംബരൻ മാസ്റ്റർ - എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരൻ മാസ്റ്റർ

മാണി സി കാപ്പൻ പാർട്ടി വിടേണ്ട സാഹചര്യമില്ല. പാലാ സീറ്റിനെ സംബന്ധിച്ച് എൽഡിഎഫിൽ ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പാലായിൽ എൻസിപി തന്നെയാവും മത്സരിക്കുകയെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

ncp state president tp peethambaran  TP Peethambaran Master  tp peethambaran about pala seat  എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരൻ മാസ്റ്റർ  ചോദിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല പാലാ സീറ്റ്
ചോദിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല പാലാ സീറ്റ്: ടി പി പീതാംബരൻ മാസ്റ്റർ
author img

By

Published : Dec 21, 2020, 12:27 AM IST

Updated : Dec 21, 2020, 6:31 AM IST

ആലപ്പുഴ: പാലാ അസംബ്ലി സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരൻ മാസ്റ്റർ. പാലയുൾപ്പടെ നാല് സീറ്റുകൾ കഴിഞ്ഞ രണ്ടു മൂന്ന് തവണകളായി എൻസിപി മത്സരിച്ചുകൊണ്ടിരുന്നതാണ്. മാത്രമല്ല, പാലാ സീറ്റിനെ സംബന്ധിച്ച് എൽഡിഎഫിൽ ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പാലായിൽ എൻസിപി തന്നെയാവും മത്സരിക്കുകയെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

ചോദിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല പാലാ സീറ്റ്: ടി പി പീതാംബരൻ മാസ്റ്റർ

മാണി സി കാപ്പൻ പാർട്ടി വിടേണ്ട സാഹചര്യമില്ല. അങ്ങനെ ഒരു ഘട്ടം ഇതുവരെ വന്നിട്ടില്ല. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാലാ സീറ്റ് എൻസിപിക്ക് ഇല്ലെന്ന് എൽഡിഎഫ് ഇതുവരെ അറിയിച്ചിട്ടില്ല. പാലാ സീറ്റിനെ സംബന്ധിച്ച് അവകാശം ആർക്കും ഉന്നയിക്കാം. അങ്ങനെ ചോദിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല പാലാ സീറ്റ് എന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫ് മികച്ച വിജയമാണ് നേടിയത്. ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടത്തുന്ന എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഇടതുമുന്നണിയുടെ ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി യോഗത്തിന് ശേഷം ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Last Updated : Dec 21, 2020, 6:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.