ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ ചെയര്‍മാനായ നെഹ്‌റുട്രോഫി ബോട്ട് റേസ് കമ്മിറ്റി യോഗത്തില്‍ നിന്നും മുസ്‌ലിം ലീഗ് പ്രതിനിധികള്‍ വിട്ടുനില്‍ക്കും. കലക്‌ടർ നിയമനത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമാണ് വിട്ടുനിൽക്കാനുള്ള ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. ഇന്ന്(29.07.2022) വൈകിട്ട് 3.30ന് ആലപ്പുഴ കലക്‌ടറേറ്റിലാണ് ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ യോഗം നടക്കുക.
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല കലക്‌ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിട്ടുനില്‍ക്കലെന്ന് മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് എ.എം നസീര്‍ അറിയിച്ചു.