ETV Bharat / state

Accused Arrested| കൊലപാതകം നടത്തി 27 വര്‍ഷം ഒളിവില്‍, ഇതിനിടെ പല വേഷങ്ങള്‍; പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍

1995 ജനുവരി 12 ന് മിലിട്ടറി ഉദ്യോഗസ്ഥനായ ജയപ്രകാശ് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറാണ് 27 വർഷങ്ങൾക്ക്‌ ശേഷം പിടിയിലായത്

Murder case accused  Murder case accused arrested  accused arrested after 27 years exile  arrested after 27 years exile  Jayaprakash Murder case  Mavelikkara Police  Police  Accused Arrested  കൊലപാതകം നടത്തി 27 വര്‍ഷം ഒളിവില്‍  27 വര്‍ഷം ഒളിവില്‍  ഇതിനിടെ പല വേഷങ്ങള്‍  പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍  ജയപ്രകാശ് കൊലപാതക കേസിലെ രണ്ടാം പ്രതി  ശ്രീകുമാര്‍  ആലപ്പുഴ  പൊലീസ്  മാവേലിക്കര പൊലീസ്  മിലിട്ടറി
കൊലപാതകം നടത്തി 27 വര്‍ഷം ഒളിവില്‍, ഇതിനിടെ പല വേഷങ്ങള്‍; പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍
author img

By

Published : Jul 11, 2023, 5:52 PM IST

ആലപ്പുഴ: കൊലപാതക കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 27 വർഷങ്ങൾക്ക്‌ ശേഷം പൊലീസ് പിടികൂടി. ചെട്ടികുളങ്ങര പേള മാടശ്ശേരിചിറയിൽ വീട്ടിൽ നിന്നും കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത്‌ വീരാറ്റി തറയിൽ (ശ്രീശൈലം) എന്ന വിലാസത്തിൽ താമസിച്ചു വന്ന ചിങ്കു എന്ന ശ്രീകുമാർ (51) ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തു വീട്ടിൽ ജയപ്രകാശ് കൊലപാതക കേസിൽ പ്രതിയായ ശ്രീകുമാര്‍ ഇത്രയുംകാലം ഒളിവിലായിരുന്നു.

കേസ് ഇങ്ങനെ: 1995 ജനുവരി 12 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവർ മുൻപുണ്ടായ തർക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഘട്ടനം ഉണ്ടാവുന്നത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ജയപ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജയപ്രകാശ് മരിച്ച വിവരമറിഞ്ഞതോടെ ശ്രീകുമാർ ഒളിവിൽ പോവുകയായിരുന്നു.

എന്നാല്‍ മാവേലിക്കര പൊലീസ് കൊലപാതകകുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികളുമായി മുന്നോട്ടുപോയി. എന്നാൽ ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് I കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് മറ്റു രണ്ടുപേരുടെ വിചാരണ നടത്തിയിരുന്നു. ഇതോടെ കോടതിയിൽ നിന്നും പിടികിട്ടാപുള്ളിയായി വാറണ്ട് ഉത്തരവായിട്ടും പിടിക്കപ്പെടാതെ 27 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണവും പിടികൂടലും: എന്നാല്‍ മാവേലിക്കരയിലെ ശ്രീകുമാറിന്‍റെ വീട്ടില്‍ ആരുംതന്നെ ഇല്ലായിരുന്നു. നാട്ടുകാരോടും, ബന്ധുക്കളോടും ഇവരെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ശ്രീകുമാർ ഒളിവിൽ പോയതിൽ പിന്നെ ആരും കണ്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ ശ്രീകുമാറിന്‍റെ നാട്ടിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ഇയാൾ ഒളിവിൽ പോയി താമസിച്ചിരുന്ന മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിലാണ് ഈ സ്ഥലങ്ങളിൽ ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്‌ത ശേഷം അവിടെ നിന്നും കോഴിക്കോട് ജില്ലയിലെത്തി ഹോട്ടൽ ജോലിയും കല്‍പണിയും ചെയ്‌ത് താമസിക്കുകയാണെന്നും വിവരം ലഭിക്കുന്നത്. ഇതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ ഹോട്ടലുകളും കല്‍പണി കോൺട്രാക്‌ടർമാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 27 വർഷക്കാലമായി ഒളിവിൽ കഴിഞ്ഞുവന്ന ശ്രീകുമാറിനെ കണ്ടെത്തുന്നത്.

ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെ, മാവേലിക്കര പൊലീസ് ഇൻസ്‌പെക്‌ടർ സി.ശ്രീജിത്ത്‌, എ.എസ്.ഐ. റിയാസ് പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്‌കർ, സിപിഒ സിയാദ്.എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

Also read: പിടികിട്ടാപ്പുള്ളിയായ മോഷ്‌ടാവിനെ വിദഗ്ധമായി കുടുക്കി പന്തളം പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.