സിപിഎമ്മിന്റെമാടമ്പിരാഷ്ട്രീയത്തില് രക്തസാക്ഷികളാവുന്നത് പിന്നോക്കക്കാരും പട്ടിണിപ്പാവങ്ങളുമാണെന്ന്കെപിസിസി പ്രസിഡന്‍റ്മുല്ലപ്പള്ളി രാമചന്ദ്രന്‍.ഈ മാടമ്പി കുടുംബത്തില്‍പ്പെട്ടവരുടെ മക്കളെ ആരെയും ആയുധം കൊടുത്ത് അയക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ ജനമഹായാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിനെ മാടമ്പി എന്ന് വിളിച്ച് വിരട്ടാൻ നോക്കണ്ട.മാടമ്പി എന്ന സംബോധന സിപിഎമ്മിനാണ് ചേരുന്നത്. അവരുടെ സംസ്‌കാരമാണ് മാടമ്പിത്തരം. എന്‍.എസ്.എസിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ നോക്കിയിട്ടും നടന്നില്ല. അതിനുശേഷമാണ് ആക്ഷേപവുമായി വന്നിരിക്കുന്നത്. വോട്ട്ബാങ്കിന് അപ്പുറം മറ്റൊരു ആദര്‍ശവും ഇല്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിന്ദുസമൂഹത്തെ ബി.ജെ.പി വഞ്ചിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ്, ഡോ. ശൂരനാട് രാജശേഖരന്‍ തുടങ്ങിയവരുംസമ്മേളനങ്ങളില്‍പങ്കെടുത്തു.