ETV Bharat / state

ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തി അമ്മ‌ ആത്മഹത്യ ചെയ്‌തു - മാതാവ്‌ ആത്മഹത്യ ചെയ്‌തു

കോടംതുരുത്ത് സ്വദേശി വിനോദിൻ്റെ ഭാര്യ രജിതയാണ് മകൻ വൈഷ്‌ണവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് സൂചന

ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തി മതാവ്‌ ആത്മഹത്യ ചെയ്‌തു  ആലപ്പുഴ  മാതാവ്‌ ആത്മഹത്യ ചെയ്‌തു  mother kills son alappuzha
ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ്‌ ആത്മഹത്യ ചെയ്‌തു
author img

By

Published : Aug 21, 2020, 12:19 PM IST

Updated : Aug 21, 2020, 1:39 PM IST

ആലപ്പുഴ: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ‌ ആത്മഹത്യ ചെയ്‌തു. കോടംതുരുത്ത് പെരിങ്ങോട് നികർത്തിൽ വീട്ടിൽ വിനോദിൻ്റെ ഭാര്യ രജിതയാണ് മകൻ വൈഷ്‌ണവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. 30കാരിയായ രജിത നാല് മാസം ഗർഭിണിയായിരുന്നു. രജിതയുടെ മൃതദേഹം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലും 10‌ വയസുകാരനായ മകൻ്റെ മൃതദേഹം കട്ടിലിൻ്റെ കാലിൽ കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്‌. സംഭവസ്ഥലത്ത് നിന്നും പൊലീസ്‌ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.

ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തി അമ്മ‌ ആത്മഹത്യ ചെയ്‌തു

സംഭവ സമയം ഭർത്താവ് വിനോദ് വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഭർതൃപിതാവും മാതാവും വാതിൽ തളളിത്തുറന്ന്‌ നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുത്തിയത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Aug 21, 2020, 1:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.