ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്‍റ് സോണുകൾ. ജില്ലയിലെ കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ അഞ്ച്, 13 വാർഡുകളും കണ്ടൈയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ എ.അലക്സാണ്ടര്‍ ഉത്തരവിട്ടു.
കണ്ടെയിമെന്‍റ് സോണുകളായിരുന്ന ജില്ലയിലെ പട്ടണക്കാട് പത്താം വാർഡ്, ആലപ്പുഴ നഗരസഭയിലെ അമ്പതാം വാർഡ്, കാർത്തികപ്പള്ളി ഏഴാം വാർഡ്, എന്നിവയെ കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി. ജില്ലയിലെ മറ്റു കണ്ടെയിൻമെന്‍റ് സോണുകൾ പുന്നപ്ര തെക്ക് രണ്ടാം വാർഡ്, അരൂർ ഒന്നാം വാർഡ്, ചെന്നിത്തല പതിനാലാം വാർഡ്, കായംകുളം നഗരസഭ നാല്, ഒൻപത് വാർഡുകൾ, ചെങ്ങന്നൂർ നഗരസഭ പതിനാല്, പതിനഞ്ച് വാർഡുകൾ, പാലമേൽ പതിനാലാം വാർഡ്, ഭരണിക്കാവ് പതിനാറാം വാർഡ് എന്നിവയാണ്.