ആലപ്പുഴ: മോൺസിഞ്ഞോർ ജോസഫ് കണ്ടത്തിലിനെ ദൈവദാസനായി പ്രഖ്യാപിച്ചു. അമലോൽഭവ മാതാവിന്‍റെ അസീസി സഹോദരിമാർ എന്ന സന്യാസിനി സമൂഹത്തിന്റെയും ചേർത്തല ഗ്രീൻഗാർഡൻസ് സ്ഥാപനങ്ങളുടെയും സ്ഥാപകനാണ് മോൺ. ജോസഫ് കണ്ടത്തിൽ. ഗ്രീൻഗാർഡൻസിൽ നടന്ന ചടങ്ങിൽ എറണാകുളം-അങ്കമാലി അതിരൂപതാ ചാൻസിലർ ഫാദര്‍ ജോസ് പൊള്ളയിൽ വത്തിക്കാൻ നൽകിയ അനുമതിപത്രം വായിച്ചു.
മാർ ജോർജ് ആലഞ്ചേരി, മാർ ആന്‍റണി കരിയിൽ, മാർ സ്റ്റീഫൻ അത്തിപ്പൊഴിയിൽ എന്നിവർ സന്ദേശം നൽകി.
1904 ഒക്ടോബർ 27ന് വൈക്കം ഇടയാഴം തോട്ടുങ്കൽ കുടുംബത്തിൽ ജനിച്ച ജോസഫ് കണ്ടത്തിൽ 1933ൽ പൗരോഹിത്യം സ്വീകരിച്ചു. സഹ വികാരിയായിരുന്നപ്പോൾ 1942ൽ കുഷ്‌ഠരോഗ ആശുപത്രി സ്ഥാപിച്ചു. 1949ൽ അമലോൽഭവ മാതാവിന്‍റെ അസീസി സഹോദരിമാർ എന്ന സന്യാസിനി സമൂഹം രൂപീകരിച്ചു. 1991 ഡിസംബർ 12ന് ദിവംഗതനായി. 2019 ഒക്ടോബറിലാണ് വത്തിക്കാൻ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്.