ആലപ്പുഴ: മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ഇന്നും നാളെയും നടക്കുന്ന ശുചീകരണപ്രവർത്തനങ്ങൾ ജനകീയ യജ്ഞമാക്കി മാറ്റണമെന്നും എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും പറഞ്ഞു. മഴക്കാല തയ്യാറെടുപ്പുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ഓൺലൈനിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
Read Also................നോട്ട് ബുക്ക് വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: വി.എന്‍. വാസവന്‍
ഇന്ന് പൊതുസ്ഥലങ്ങളിലും നാളെ വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. പകർച്ചവ്യാധികളടക്കം തടയാനുള്ള ഈ യജ്ഞത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കാളികളായി പൊതുസ്ഥലങ്ങളും വീടും വൃത്തിയാക്കണം. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. എല്ലാ വകുപ്പുകളും പങ്കാളികളാകണം. തോടുകളിലെ തടസങ്ങൾ മാറ്റി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.