ETV Bharat / state

സംസ്ഥാനത്തെ ലഹരി ഉപഭോഗത്തിനെതിരെ മന്ത്രി പി.തിലോത്തമന്‍ - minister p.thilothaman news

മലയാളിയുടെ സാംസ്കാരിക- സാമ്പത്തിക -ആരോഗ്യ മേഖലകളെ പിന്നോട്ടടിക്കുന്ന സാഹചര്യമാണിതെന്നും ബോധവത്കരണ പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിവിമുക്ത നവകേരളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സർക്കാർ 10,000 കോടി മരുന്നിന് ചെലവഴിക്കുമ്പോള്‍ പൊതുജനം 10,000 കോടി ചെലവഴിക്കുന്നുവെന്ന് മന്ത്രി പി.തിലോത്തമന്‍
author img

By

Published : Nov 17, 2019, 11:17 PM IST

Updated : Nov 17, 2019, 11:54 PM IST

ആലപ്പുഴ: സര്‍ക്കാര്‍ പ്രതി വര്‍ഷം 10,000 കോടി രൂപ മരുന്നിന് ചെലവഴിക്കുമ്പോള്‍ പൊതുജനവും അതേ തുക മദ്യം വാങ്ങുന്നതിന് ചെലവഴിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍. സ്ത്രീകളും വിദ്യാര്‍ഥികളും കൂടുതലായി മദ്യത്തിന്‍റെ ഉപഭോക്താക്കളാകുന്നുവെന്ന സൂചനകളാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായുള്ള 'നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം' 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ലഹരി ഉപഭോഗത്തിനെതിരെ മന്ത്രി പി.തിലോത്തമന്‍

മയക്കുമരുന്ന് ലോബികള്‍ ഗ്രാമത്തിലെ സ്കൂളുകളുടെ പടിവാതിലില്‍ എത്തിയിരിക്കുന്നെന്നും മദ്യ ഉപഭോഗത്തേക്കാള്‍ ഭാവിക്ക് ഭീഷണി സൃഷ്ടിക്കുന്നത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗമാണെന്നും മന്ത്രി പറഞ്ഞു. മലയാളിയുടെ സാംസ്കാരിക- സാമ്പത്തിക -ആരോഗ്യ മേഖലകളെ പിന്നോട്ടടിക്കുന്ന സാഹചര്യമാണിതെന്നും ബോധവത്കരണ പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിവിമുക്ത നവകേരളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യ നിരോധനം സര്‍ക്കാര്‍ നയമല്ലെന്നും ബോധവത്കരണത്തിലൂടെ ലഹരി വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിമുക്തി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.അഞ്ജന സ്വാഗതം പറഞ്ഞു. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ജോസ് മാത്യു ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ലഹരി വിമുക്തി എന്ന വിഷയത്തെ ആസ്പദമാക്കി റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വിളംബര ജാഥ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ ആശയപ്രചരണത്തിന്‍റെ ഭാഗമായി ബീച്ചില്‍ ഫ്ലാഷ് മോബ്, നാടന്‍ പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി.

Intro:Body:കേരളം 10,000 കോടി മരുന്നിന് ചെലവഴിക്കുമ്പോള്‍ മലയാളി 10,000 കോടിയുടെ മദ്യവും വാങ്ങുന്നു -മന്ത്രി പി.തിലോത്തമന്‍

ആലപ്പുഴ: സര്‍ക്കാര്‍ വര്‍ഷം 10,000 കോടി രൂപ മരുന്നിന് ചെലവഴിക്കുമ്പോള്‍ മലയാളി 10,000 കോടി രൂപ മദ്യം വാങ്ങുന്നതിന് ചെലവഴിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സ്ത്രീകളും വിദ്യാര്‍ത്ഥികളും കൂടുതലായി മദ്യത്തിന്‍റെ ഉപഭോക്താക്കളാകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായുള്ള 'നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം' 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുുഴ ബീച്ചില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മയക്കുമരുന്ന് ലോബികള്‍ ഗ്രാമത്തിലെ സ്കൂളിന്‍റെ പടിവാതിലില്‍ എത്തിയിരിക്കുന്നു. മദ്യ ഉപഭോഗത്തേക്കാള്‍ ഭാവിക്ക് ഭീഷണി സൃഷ്ടിക്കുന്നത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗമാണ്. ഇവ മലയാളിയുടെ സാംസ്കാരിക-സാമ്പത്തിക-ആരോഗ്യ മേഖലകളെ പിന്നോട്ടടിക്കുന്ന സാഹചര്യമാണ് . ഇക്കാര്യത്തില്‍ വ്യക്തമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ലഹരിവിമുക്ത നവകേരളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മദ്യ നിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ കണക്കുകള്‍ നമ്മുടെ പക്കലുണ്ട്. ബോധവത്കരണത്തിലൂടെ ലഹരി വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിമുക്തി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാകളക്ടര്‍ എം.അഞ്ജന സ്വാഗതം പറഞ്ഞു. അസിസ്ററന്‍റ് എക്സൈസ് കമ്മീഷണര്‍ ജോസ് മാത്യു ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

ലഹരി വിമുക്തി എന്ന വിഷയത്തെ ആസ്പദമാക്കി റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വിളംബര ജാഥ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ ആശയപ്രചരണത്തിന്‍റെ ഭാഗമായി ബീച്ചില്‍ ഫ്ലാഷ് മോബ്, നാടന്‍ പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി.

ബൈറ്റ് ഐഡൻറിഫിക്കേഷൻ -

വനിത - ജില്ലാ കളക്ടർ എം.അഞ്ജന ഐഎഎസ്

അതിന് ശേഷം പ്രസംഗിക്കുന്ന കണ്ണട വെച്ചയാൾ - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍

കാക്കി യൂണിഫോം - ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ്. രാജന്‍

ഏറ്റവും അവസാനം താടിയുള്ളയാൾ - ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ടി മാത്യു,Conclusion:
Last Updated : Nov 17, 2019, 11:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.