ETV Bharat / state

ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനം: മന്ത്രി ജി.സുധാകരന്‍ - latest alapuzha

കിഫ്ബി പദ്ധതിയിലൂടെ ആസ്ഥാന മന്ദിരം പണിയാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും മാര്‍ച്ച് 24ന് ഇതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

latest alapuzha  ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനം; മന്ത്രി ജി സുധാകരന്‍
ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനം; മന്ത്രി ജി സുധാകരന്‍
author img

By

Published : Mar 10, 2020, 11:03 PM IST

Updated : Mar 11, 2020, 1:13 AM IST

ആലപ്പുഴ : പതിനായിരം കോടി രൂപയുടെ വികസനമാണ് ജില്ലയില്‍ വിവിധ തലങ്ങളിലായി നടക്കുന്നതെന്ന് പൊതുമരാമത്ത്‌ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചര്‍-കം-ടൂറിസ്റ്റ് സര്‍വ്വീസ് ബോട്ടിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജല ഗതാഗത മേഖലയുടെ അടിസ്ഥാന വികസനത്തിന്‍റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ആസ്ഥാന മന്ദിരം പണിയാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിവിധ വകുപ്പുകളിലായി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും മാര്‍ച്ച് 24 ന് ഇതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനം: മന്ത്രി ജി.സുധാകരന്‍

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈവിദ്ധ്യവത്കരണത്തിന്‍റെ പാതയിലൂടെയാണ് ജലഗതാഗത വകുപ്പ് മുന്നേറികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 10 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാട്ടര്‍ ടാക്‌സി, വാട്ടര്‍ ബസ് സര്‍വീസ് എന്നിവയും ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. എ.എം ആരിഫ് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ ജി.വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവന്‍, മറൈന്‍ മാനേജിങ് ഡയറക്ടര്‍ ജോസഫ് റോബര്‍ട്ട് നെജഡ്‌ലി എന്നിവര്‍ സംസാരിച്ചു.

Last Updated : Mar 11, 2020, 1:13 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.