ETV Bharat / state

ആലപ്പുഴയില്‍ ബൈപാസ് ഗർഡർ സ്ഥാപിക്കുന്നതിനുളള ബോൾട്ട് ഘടിപ്പിക്കൽ തുടങ്ങി - minister-g-sudhakaran

വലിയ മഴ വന്ന് പണി തടസപ്പെട്ടില്ലെങ്കിൽ നാല് മാസം കൊണ്ട് ബൈപാസിന്‍റെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

ആലപ്പുഴ  ബൈപാസ് ഗർഡർ  ബോൾട്ട് ഘടിപ്പിക്കൽ  മന്ത്രി ജി.സുധാകരൻ  alappuzha bypass  minister-g-sudhakaran  alappuzha
ആലപ്പുഴയില്‍ ബൈപാസ് ഗർഡർ സ്ഥാപിക്കുന്നതിനുളള ബോൾട്ട് ഘടിപ്പിക്കൽ തുടങ്ങി
author img

By

Published : Jun 1, 2020, 9:14 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതിനുളള ബോൾട്ട് ഘടിപ്പിക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം റെയിവേ മേൽപ്പാലത്തിന്‍റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ ചീഫ് ബ്രിഡ്‌ജ് എഞ്ചിനീയറുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പണി ആരംഭിക്കുന്നതിന് മന്ത്രി ജി സുധാകരൻ നിർദേശം നൽകി. മന്ത്രി ജി.സുധാകരൻ ഗർഡറുകൾ സ്ഥാപിക്കുന്നതിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ് എഞ്ചിനീയർ ഉണ്ണി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നാഷണൽ ഹൈവേ അനിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഗർഡറുകൾ എടുത്തുവക്കുന്ന തീയതി ഉടൻ തീരുമാനിക്കും. മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തികൾ നടത്തുന്നതിനും, മഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ ടാറിങ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അപ്പ്രോച്ച് റോഡുകളുടേയും കളർക്കോട്- കൊമ്മാടി ജങ്ഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂർത്തീകരിക്കും. കോൺക്രീറ്റിങ് പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കും. തുടർന്ന് മഴ ഒഴിഞ്ഞാൽ ടാറിങ് പൂർത്തിയാക്കാൻ കഴിയും. അതോടൊപ്പം തന്നെ രണ്ട് അപ്രോച്ച് റോഡുകളും പൂർത്തിയാകും. കൊമ്മാടി, കളർ കോട് ജങ്ഷനുകളുടെ വികസനം വേഗത്തിൽ നടക്കുകയാണ്. വലിയ മഴ വന്ന് പണി തടസപ്പെട്ടില്ലെങ്കിൽ നാല് മാസം കൊണ്ട് ബൈപാസിന്‍റെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ എല്ലാ പണികളും തീരാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.