ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് റോഡ് ഏപ്രിൽ 30ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. ബൈപാസിലെ രണ്ടാം റെയിൽവെ മേൽപാലത്തിനായുള്ള തൂണുകളുടെ നിർമാണം ആരംഭിച്ചെന്ന് ജി.സുധാകരൻ പറഞ്ഞു. അനുമതി പെട്ടെന്ന് ലഭിച്ചാൽ പണി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നും സർവീസ് റോഡും ലൈറ്റുകളും ഇപ്പോഴത്തെ സമ്പൂർണ രൂപരേഖയിൽ ഇല്ലാത്തതിനാൽ ഇതിനു വേണ്ട അത്യാവശ്യ ഫണ്ട് സംസ്ഥാന സർക്കാർ മുടക്കുമെന്നും ജി സുധാകരൻ പറഞ്ഞു.
മേൽപാലത്തിന്‍റെ നിർമാണത്തിന് ശേഷമാകും ബൈപാസ് റോഡിലേക്കുള്ള അപ്രോച്ച് റോഡുകളുടെയും ജങ്‌ഷനുകളുടെയും പണി ആരംഭിക്കുക.