ETV Bharat / state

അരൂരിലെ തോല്‍വി: രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് ജി.സുധാകരന്‍ - G.sudakaran fb post

ഇന്നലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കമ്മിറ്റി അംഗങ്ങളില്‍ പലരും രംഗത്ത് വന്നിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.

അരൂരിലെ തോൽവിക്ക് കാരണം പൂതന പരാമർശമല്ലെന്ന വിശദീകരണവുമായി മന്ത്രി ജി സുധാകരൻ
author img

By

Published : Nov 6, 2019, 10:19 AM IST

Updated : Nov 6, 2019, 11:41 AM IST

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി. പുളിക്കലിൻ്റെ തോൽവിയില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ താൻ നടത്തിയ പൂതന പരാമർശമല്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

മന്ത്രി ജി സുധാകരൻ  പൂതന പരാമർശം വാർത്ത  അരൂർ ഉപതെരഞ്ഞെടുപ്പ്  ജി സുധാകരൻ എഫ്ബി പോസ്റ്റ് വാർത്ത  ജി സുധാകരൻ എഫ്ബി പോസ്റ്റ് പൂതന  Puthana comment  Puthana updates  G.Sudakaran updates  G.sudakaran fb post  aroor byelection
അരൂരിലെ തോൽവിക്ക് കാരണം പൂതന പരാമർശമല്ലെന്ന വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ

ഇന്നലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പല ജില്ലാ കമ്മിറ്റി അംഗങ്ങളും രംഗത്ത് വന്നിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. ഉത്തരവാദിത്തപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരന്‍ വ്യക്തമാക്തി. തന്‍റെ വിജയം പൂതന പരാമര്‍ശം കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നുമാണ് ഷാനിമോള്‍ പോലും അഭിപ്രായപ്പെട്ടത്. ഏകദേശം 10 മണിക്കൂര്‍ നീണ്ട മൂന്ന് തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു. തനിക്കെതിരെ വിമര്‍ശനം ഉണ്ടായി എന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകളാണ്. തെറ്റായ പ്രചരണം വഴി വീഴ്‌ചകളെ മറച്ച് വയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.

Intro:Body:അരൂരിലെ തോൽവിക്ക് കാരണം പൂതന പരാമർശമല്ലെന്ന വിശദീകരണവുമായി മന്ത്രി ജി സുധാകരൻ

ആലപ്പുഴ : അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിന്റെ തോൽവിക്ക് കാരണം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ താൻ നടത്തിയ പൂതന പരാമർശമല്ലെന്ന വിശദീകരണവുമായി മന്ത്രി ജി സുധാകരൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ ഭാഗം വിശദീകരിച്ചത്. ഇന്നലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പല ജില്ലാ കമ്മിറ്റി അംഗങ്ങളും ചർച്ച നടത്തിയിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.

ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് (നവംബർ 5) രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.

അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പ്പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.

എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.

ഷാനിമോള്‍ പോലും തന്‍റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

https://www.facebook.com/627229000646574/posts/2517265781642877/Conclusion:
Last Updated : Nov 6, 2019, 11:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.