ആലപ്പുഴ: കേരളത്തിലെ കോൺഗ്രസിന്‍റെ യുവത്വത്തിന് ശാക്തീകരണം നൽകിയ വിദ്യാർഥി പ്രസ്ഥാനം കെഎസ്‌യുവിന്‍റെ സ്ഥാപകരിലൊരാളായിരുന്നു വയലാർ രവി. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകിയ ഭാര്യ മേഴ്‌സി രവിയുടെ ഓർമകൾക്ക് ഇന്ന് പതിനൊന്നാണ്ട്. മുൻ എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വയലാർ രവിയുടെ പ്രിയപ്പെട്ട മേഴ്‌സിക്ക് ആദരവേകി ഇന്ന് വയലാറിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പതിവിൽ നിന്ന് വ്യത്യസ്‌തമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ഭാഗമായിരുന്ന മേഴ്‌സി രവി മഹിളകൾക്ക് വേണ്ടി നിലകൊണ്ട നേതാവായും അറിയപ്പെടുന്നു. സംസ്ഥാന മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവകീകൃഷ്‌ണ ഭവനിലെ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മേഴ്‌സി രവിക്ക് ആദരവേകി പുഷ്പാർച്ചന നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അനുസ്‌മരണം സംഘടിപ്പിച്ചത്.