ETV Bharat / state

ചേരാവള്ളിയിലെ വിവാഹം; ആശംസയുമായി മുഖ്യമന്ത്രി - cm fb post news

സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതസൗഹാർദത്തിന്‍റെ മാതൃകയായി വിവാഹിതരായ നവദമ്പതിമാർക്ക് ആശംസ നേർന്നത്

മതസൗഹാർദം വാർത്ത  ചേരാവള്ളി കല്യാണം വാർത്ത  Cheravalli wedding news  Religious harmony News  cm fb post news  സിഎം എഫ്‌ബി പോസ്‌റ്റ് വാർത്ത
പിണറായി
author img

By

Published : Jan 19, 2020, 10:52 PM IST

ആലപ്പുഴ: മസ്‌ജിദ് അങ്കണത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് അവസരം ഒരുക്കിയതിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കായംകുളം ചേരാവള്ളിയിലെ മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തിലായിരുന്നു വിവാഹം. ചേരാവള്ളി സ്വദേശിനി അമൃതാഞ്ജലിയില്‍ അഞ്ജുവും തെക്കേടത്ത് തറയിൽ ശരതുമാണ് വിവാഹിതരായത്. വിവാഹ ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആശംസ നേർന്നത്. മതത്തിന്‍റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറി ഇവർ നാടിനാകെ പ്രചോദനമാകുന്നതെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. ഇതിനകം രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വധൂവരന്മാർക്ക് ഇതിനകം ആശംസകൾ നേർന്നു.

മതസൗഹാർദം വാർത്ത  ചേരാവള്ളി കല്യാണം വാർത്ത  Cheravalli wedding news  Religious harmony News  cm fb post news  സിഎം എഫ്‌ബി പോസ്‌റ്റ് വാർത്ത
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

"മതസാഹോദര്യത്തിന്‍റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്‍റെയും പരേതനായ അശോകന്‍റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്‍റെയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്‍റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്‌തു. മതത്തിന്‍റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം - ഈ സുമനസുകൾക്കൊപ്പം."

Intro:Body:ചേരാവള്ളി പള്ളിയങ്കണത്തിലെ കല്യാണം: വധൂവരന്മാർക്ക് ആശംസകളുമായി മുഖ്യമന്ത്രിയും

ആലപ്പുഴ : മതത്തിന് അതീതമാണ് മാനവസ്നേഹമെന്ന സന്ദേശവുമായി കായംകുളം ചേരാവള്ളി മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വധൂവരന്മാർ വിവാഹിതരായപ്പോൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ളവരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വധൂവരന്മാർ ആശംസകൾ നേർന്നത്. വിവാഹിതരായ അഞ്ജുവിനും ശരത്തിനും ആശംസകളും നന്മകളും നേർന്ന് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ വധൂവരന്മാരുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

വിവാഹ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

"മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം - ഈ സുമനസ്സുകൾക്കൊപ്പം."

https://www.facebook.com/PinarayiVijayan/photos/a.969029933188837/2766487753443037Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.