ETV Bharat / state

മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്‍റെ പുതിയ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ കലവൂർ ജംഗ്ഷന് സമീപമുള്ള മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച രാവിലെ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.

ആലപ്പുഴ  മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസ്  മുഖ്യമന്ത്രി  പിണറായി വിജയൻ  MARARIKKULAM  SUB REGISTRAR OFFICE  INAUGURATION
മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
author img

By

Published : Jul 14, 2020, 5:19 PM IST

ആലപ്പുഴ: മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ കലവൂർ ജംഗ്ഷന് സമീപമുള്ള മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച രാവിലെ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. സംസ്ഥാനത്തെ നാല് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും രണ്ട് ഓഫീസ് സമുച്ചയങ്ങളുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.

വകുപ്പിന്‍റെ പ്രവർത്തന ചരിത്രത്തിലാദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് രജിസ്ട്രേഷൻ കോംപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ അമ്പത്തൊന്ന് ഓഫീസുകൾക്ക് കിഫ്ബിയുടെ ധനസഹായത്തിൽ പുതിയ മന്ദിരങ്ങൾ നിർമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിൽ 23 എണ്ണത്തിന്‍റെ നിർമാണ ഉദ്ഘാടനവും എട്ടെണ്ണത്തിന്‍റെ പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി നേരത്തെ നിർവഹിച്ചിരുന്നു. ഓഫീസിന്‍റെ പുതിയ കെട്ടിടം നിർമിക്കുന്നതിന് 2016-17 ബജറ്റ് പ്രകാരം 209 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നല്‍കിയത്.

മാരാരിക്കുളത്ത് നടന്ന കെട്ടിടം കൈമാറല്‍ ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഷീന സനൽകുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശ്രീദേവി, ഗ്രാമ പഞ്ചായത്ത് അംഗം കെ ഡി രമാദേവി, ജില്ല രജിസ്ട്രാര്‍ ജനറല്‍ അജിത്ത് സാം ജോസഫ്, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജണൽ മാനേജർ സി രാകേഷ്, ദക്ഷിണ മധ്യ മേഖല രജിസ്ട്രേഷൻ ഡിഐജി ആർ മധു, കെ ആർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.