ETV Bharat / state

മനുഷ്യ മഹാശൃംഖലക്ക് വിപുലമായ ഒരുക്കങ്ങളുമായി സംഘാടകര്‍

അരൂർ മുതൽ ഓച്ചിറ വരെ നീളുന്ന ഭാഗത്ത്‌ മന്ത്രിമാരും എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളും സാമൂഹ്യ, സാംസ്‌കാരിക നായകരും മതമേലധ്യക്ഷരും കണ്ണികളാകും

എൽ.ഡി.എഫ്‌  മനുഷ്യ മഹാശൃംഖല  വിപുലമായ ഒരുക്കങ്ങളുമായി സംഘാടകര്‍  എൽ.ഡി.എഫ്‌  MANUSHYA_MAHA_SRINKHALA_
എൽ.ഡി.എഫ്‌  മനുഷ്യ മഹാശൃംഖലക്ക് വിപുലമായ ഒരുക്കങ്ങളുമായി സംഘാടകര്‍
author img

By

Published : Jan 25, 2020, 11:18 PM IST

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി എൽഡിഎഫിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി. ശൃംഖലയുടെ ഭാഗമായി ജില്ലയിൽ അഞ്ച് ലക്ഷം പേരാണ് അണിനിരക്കുന്നത്. 110 കിലോമീറ്റർ നീളത്തിലാണ് ആലപ്പുഴ ജില്ലയിൽ ശൃംഖല തീർക്കുക. ആലപ്പുഴക്കാർക്കൊപ്പം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരും അരൂർ മുതൽ ഓച്ചിറ വരെയുള്ള ശൃംഖലയുടെ ഭാഗമാകും.

മനുഷ്യ മഹാശൃംഖലക്ക് വിപുലമായ ഒരുക്കങ്ങളുമായി സംഘാടകര്‍

മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. ഇടത് യുവജന സംഘടനകളുടെ ബൈക്ക് റാലികൾ, എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് എന്നിവ നടത്തി. വിവിധ ഇടതു ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ബോർഡുകളും പ്രചരണ സാമഗ്രികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സ്ഥാപിച്ചിരുന്നു. മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ഉണ്ടായതെന്നും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രതിഫലനം കേരളത്തിലെങ്ങും പ്രകടമായിരുന്നെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ആർ. നാസർ പറഞ്ഞു.

അരൂരിൽ ആദ്യ കണ്ണിയായി എ.എം ആരിഫ്‌ എം.പിയും ഓച്ചിറയിൽ അവസാന കണ്ണിയായി കെ.എച്ച്‌ ബാബുജാനും അണിനിരക്കും. എൽ.ഡി.എഫ്‌ നേതാക്കളായ വൈക്കം വിശ്വൻ, ആർ. നാസർ, പി. പ്രസാദ്‌, വി.എൻ വാസവൻ എന്നിവരും കണ്ണികളാകും. മന്ത്രി ജി. സുധാകരൻ അമ്പലപ്പുഴയിൽ കണ്ണിയാവും. ഡോ. ഗീവർഗീസ്‌ മാർ കുറിലോസ്‌ മെത്രാപൊലീത്ത, മന്ത്രി പി. തിലോത്തമൻ, ടി.ജെ ആഞ്ചലോസ്‌, ജോസ്‌ കാവനാട്‌, ജോണി മുക്കം, മാത്യൂസ്‌ ജോർജ്‌ എന്നിവർ ജനറൽ ആശുപത്രിക്ക് സമീപവും സജി ചെറിയാൻ എം.എൽ.എ തോട്ടപ്പള്ളി പാലത്തിന് സമീപവും അഡ്വ. ബിജിലി ജോസഫ്‌ ആലപ്പുഴയിലും സ്‌കറിയ തോമസ്‌ എം.എൽ.എ, കെ.പി ഉദയഭാനു എന്നിവർ കായംകുളത്തും കണ്ണികളാകും. എം.എൽ.എമാരായ സി.കെ ആശ- എരമല്ലൂർ, മാത്യു ടി തോമസ്‌- അമ്പലപ്പുഴ, വീണാ ജോർജ്‌– കരൂർ, ചിറ്റയം ഗോപകുമാർ– ചേപ്പാട്‌ പള്ളി, യു പ്രതിഭ- കായംകുളം കെഎസ്‌ആർടിസി ജങ്‌ഷൻ, ആർ രാജേഷ്‌ –മുക്കട, കെ സുരേഷ്‌ കുറുപ്പ്‌ –എക്‌സ്‌റേ ജങ്‌ഷൻ, കെ.യു ജനീഷ്‌കുമാർ– കരുവാറ്റ എന്നിവിടങ്ങളിലും കണ്ണികളാകും. ഫാ. മാത്യു വാഴക്കുന്നം– അമ്പലപ്പുഴ, പി.കെ മേദിനി– കലവൂർ, സി.കെ ശശിധരൻ– ചേർത്തല, എ.പി ജയൻ– കായംകുളം എന്നിവിടങ്ങളിലും കണ്ണികളാകും.

Intro:Body:ആലപ്പുഴ : മനുഷ്യമഹാശൃംഖലയിൽ അരൂർ മുതൽ ഓച്ചിറവരെ നീളുന്ന ഭാഗത്ത്‌ മന്ത്രിമാരും എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളും സാമൂഹ്യ, സാംസ്‌കാരിക നായകരും മതമേലധ്യക്ഷരും കണ്ണികളാകും. അരൂരിൽ ആദ്യ കണ്ണിയായി എ എം ആരിഫ്‌ എംപിയും ഓച്ചിറയിൽ അവസാന കണ്ണിയായി കെ എച്ച്‌ ബാബുജാനും അണിനിരക്കും. എൽഡിഎഫ്‌ നേതാക്കളായ വൈക്കം വിശ്വൻ, ആർ നാസർ, പി പ്രസാദ്‌, വി എൻ വാസവൻ എന്നിവർ ആലപ്പുഴ ഇഎംഎസ്‌ സ്‌റ്റേഡിയത്തിനു സമീപം കണ്ണികളാകും. മന്ത്രി ജി സുധാകരൻ അമ്പലപ്പുഴയിൽ കണ്ണിയാവും.

ഡോ. ഗീവർഗീസ്‌ മാർ കുറിലോസ്‌ മെത്രാപൊലീത്ത, മന്ത്രി പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്‌, ജോസ്‌ കാവനാട്‌, ജോണി മുക്കം, മാത്യൂസ്‌ ജോർജ്‌ എന്നിവർ ജനറൽ ആശുപത്രിക്കു സമീപവും സജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളി പാലത്തിനു സമീപവും അഡ്വ. ബിജിലി ജോസഫ്‌ ആലപ്പുഴയിലും സ്‌കറിയ തോമസ്‌ എംഎൽഎ, കെ പി ഉദയഭാനു എന്നിവർ കായംകുളത്തും കണ്ണികളാകും.

എംഎൽഎമാരായ സി കെ ആശ– -എരമല്ലൂർ, മാത്യു ടി തോമസ്‌–-അമ്പലപ്പുഴ, വീണാ ജോർജ്‌–- കരൂർ, ചിറ്റയം ഗോപകുമാർ– -ചേപ്പാട്‌ പള്ളി, യു പ്രതിഭ–- കായംകുളം കെഎസ്‌ആർടിസി ജങ്‌ഷൻ, ആർ രാജേഷ്‌ –-മുക്കട, കെ സുരേഷ്‌കുറുപ്പ്‌ –-എക്‌സ്‌റേ ജങ്‌ഷൻ, കെ യു ജനീഷ്‌കുമാർ–-കരുവാറ്റ എന്നിവിടങ്ങളിലും കണ്ണികളാകും. ഫാ. മാത്യൂ വാഴക്കുന്നം–- അമ്പലപ്പുഴ, പി കെ മേദിനി–- കലവൂർ, സി കെ ശശിധരൻ– ചേർത്തല, എ പി ജയൻ–- കായംകുളം എന്നിവിടങ്ങളിലും കണ്ണികളാകും.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.