ETV Bharat / state

മനു സി പുളിക്കലിന്‍റെ സ്ഥാനാർഥിത്വം തൊഴിലാളി വർഗത്തോടുള്ള വഞ്ചന: മുല്ലപ്പള്ളി

കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളയാളാണെന്ന് മനു സി പുളിക്കലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി
author img

By

Published : Oct 14, 2019, 8:06 PM IST

Updated : Oct 14, 2019, 9:46 PM IST

ആലപ്പുഴ: അരൂരിൽ അഡ്വ. മനു സി പുളിക്കലിന് സ്ഥാനാർഥിത്വം നൽകുക വഴി തൊഴിലാളി വർഗ്ഗത്തെ വഞ്ചിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മനു സി പുളിക്കൽ കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളയാളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പുന്നപ്ര-വയലാർ വെടിവെപ്പിന് ശേഷം സർ സിപിയുടെ പട്ടാളത്തിന് വിഭവ സമൃദ്ധമായ ഭക്ഷണം നൽകിയത് എല്‍ഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന്‍റെ കുടുംബത്തില്‍ പെട്ടവരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മനു സി പുളിക്കലിന്‍റെ സ്ഥാനാർഥിത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള വഞ്ചനയാണ്. അരൂരിലെ തൊഴിലാളിവർഗം ഇപ്പോഴും അടിച്ചമർത്തപ്പെട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസത്തിന്‍റെ പേരിൽ തടിച്ചു ചീർത്ത ബൂർഷ്വകളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജീർണതക്കെതിരെ അരൂരിലെ തൊഴിലാളി വർഗം മറുപടി പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു

Intro:

Body:അരൂരിൽ മനുവിന്റെ സ്ഥാനാർത്ഥിത്വം തൊഴിലാളി വർഗത്തിനോടുള്ള വഞ്ചനയെന്ന് മുല്ലപ്പള്ളി

ആലപ്പുഴ : അരൂരിൽ അഡ്വ. മനു സി പുളിക്കലിന് സ്ഥാനാർത്ഥിത്വം നൽകുക വഴി തൊഴിലാളി വർഗ്ഗത്തെ വഞ്ചിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മനു സി പുളിക്കൽ കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളയാളാണ്. പുന്നപ്ര-വയലാർ വെടിവെപ്പിന് ശേഷം സർ സിപിയുടെ പട്ടാളത്തിന് വിഭവ സമൃദ്ധമായ ഭക്ഷണം നൽകിയത് മനുവിന്റെ കുടുംബമാണ്. നേരത്തെ കോൺഗ്രസ് നേതാവ് ടി സുവിധ ഫേസ്ബുക്കിലൂടെ ഇതേകാര്യം ഉന്നയിച്ചിരുന്നുയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മനുവിന്റെ സ്ഥാനാർഥിത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള വഞ്ചനയാണ്.

അരൂരിലെ തൊഴിലാളിവർഗം ഇപ്പോഴും അടിച്ചമർത്തപ്പെട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസത്തിന്റെ പേരിൽ തടിച്ചു ചീർത്ത ബൂർഷ്വകളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Conclusion:
Last Updated : Oct 14, 2019, 9:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.