ആലപ്പുഴ: സ്വർണ കടത്തുമായി ബന്ധപ്പെട്ട് മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസില്‍ നാല് പേരെ കൂടി പുതുതായി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നിലവില്‍ പൊന്നാനി സ്വദേശിയായ ഫഹദ് ഉൾപ്പെടെ ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസിൽ നേരത്തെ അറസ്റ്റിലായ മാന്നാർ സ്വദേശി പീറ്ററിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഫഹദിനെ പിടികൂടിയത്. സംഘം എത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈഎസ്‌പി വി.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും - mannar latest news
പൊന്നാനി സ്വദേശിയായ ഫഹദ് ഉൾപ്പെടെ ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.