ETV Bharat / state

മൊബൈല്‍ കടയില്‍ മോഷണം; കള്ളന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ

author img

By

Published : Sep 26, 2020, 3:15 PM IST

Updated : Sep 26, 2020, 4:28 PM IST

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആൾ കടയില്‍ നിന്നും മൊബൈലുമായി കടന്ന് കളയുകയായിരുന്നു.

മൊബൈല്‍ കടയില്‍ മോഷണം  കള്ളന്‍റെ ദൃശ്യങ്ങൾ സിസിടിവി  സിസിടിവി ദൃശ്യങ്ങൾ  ആലപ്പുഴ മോഷണം  ഷോപ്പിങ്ങ് കോപ്ലക്‌സ്  മൊബൈല്‍ പ്ലസ്  മൊബൈല്‍ ചാര്‍ജ്  Man stealing mobile phone  cctv visuals  shopping complex  alappuzha mobile theft  ambalappuzha phone theft
അമ്പലപ്പുഴയില്‍ മൊബൈല്‍ കടയില്‍ മോഷണം

ആലപ്പുഴ: അമ്പലപ്പുഴയില്‍ മൊബൈല്‍ കടയില്‍ മോഷണം. അമ്പലപ്പുഴ പ്ലാക്കുടി ഷോപ്പിങ്ങ് കോപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഷംനാദിന്‍റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പ്ലസ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മോഷണം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആൾ കടയില്‍ നിന്നും മൊബൈലുമായി കടന്ന് കളഞ്ഞു.

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആൾ കടയില്‍ നിന്നും മൊബൈൽ മോഷ്‌ടിച്ചു

ഇയാള്‍ തന്‍റെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇവിടെ നല്‍കിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് ഇത് തിരിച്ച് വാങ്ങാന്‍ എത്തിയ സമയത്തായിരുന്നു വിദഗ്‌ധമായി മോഷണം നടത്തിയത്. കടയുടമ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ മറ്റൊരാളില്‍ നിന്നും മൊബൈല്‍ കവര്‍ന്നതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

Last Updated : Sep 26, 2020, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.