ആലപ്പുഴ : കായംകുളത്ത് യുവാവിന് വെട്ടേറ്റു. ചിറക്കടവം വേലിയിൽ വീട്ടിൽ മനോജിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചിറക്കടവം പണ്ടകശാലയിൽ ഉദീഷിന്‍റെ പേരിൽ പൊലീസ് കേസെടുത്തു. വൈകിട്ട് ആറ് മണിയോടെയാണ് ദേശീയ പാതക്ക് സമീപമുള്ള വീട്ടിൽ പെയിൻ്റങ് ജോലി ചെയ്തു കൊണ്ടിരിക്കെ മനോജിന് വെട്ടേറ്റത്. കാലിന് വെട്ടേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഉദീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഒരാഴ്ചയായി കായംകുളത്ത് അക്രമ സംഭവങ്ങൾ വര്‍ധിച്ചിരിക്കുകയാണ്. അക്രമസംഭവങ്ങളില്‍ പൊലീസ് നിഷ്‌ക്രിയരാണെന്നും ആക്ഷേപമുയരുന്നുണ്ട്.
കായംകുളത്ത് യുവാവിന് വെട്ടേറ്റു - വെട്ടേറ്റു
സംഭവവുമായി ബന്ധപ്പെട്ട് ചിറക്കടവം പണ്ടകശാലയിൽ ഉദീഷിന്‍റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു