ETV Bharat / state

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം - jewellery shop mannar

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഞായറാഴ്‌ചയായതിനാൽ കട അവധിയായിരുന്നു.

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം
author img

By

Published : Jul 28, 2019, 9:26 PM IST

Updated : Jul 28, 2019, 10:28 PM IST

ആലപ്പുഴ: ചെങ്ങന്നൂര്‍ മാന്നാർ ടൗണിലെ സ്വർണക്കടയിൽ വൻ തീപിടിത്തം. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായി കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഒട്ടേറെ വ്യാപാരസ്ഥാപങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരാത്തത് മൂലം വന്‍ ദുരന്തം ഒഴിവായി.

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഞായറാഴ്‌ചയായതിനാൽ കട അവധിയായിരുന്നു. കടക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തീയണക്കാൻ ശ്രമം തുടങ്ങി. മണിക്കൂറുകളോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണക്കാന്‍ സാധിച്ചത്.

Intro:Body:മാന്നാറിൽ സ്വർണ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ; നാട്ടുകാരുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി

ചെങ്ങന്നൂർ: മാന്നാർ ടൗണിൽ സ്വർണ്ണവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിൽ കട പൂർണമായി കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഒട്ടേറെ വ്യാപാരസ്ഥാപങ്ങൾ പ്രവർത്ഥിക്കുന്നുണ്ട്. എന്നാൽ തീപിടുത്തത്തെ തുടർന്ന് ആളപായമില്ലയെന്നതും മറ്റിടങ്ങളിലേക്ക് തീ പടർന്നില്ലായന്നതും ആശ്വാസമായി. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച ആയതിനാൽ കട അവധിയായിരുന്നു. എന്നാൽ കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിയിൽപ്പെട്ട നാട്ടുകാരാണ് വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസുമെത്തി തീയണക്കാൻ ശ്രമം തുടങ്ങി. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത് എന്നത് ജനങ്ങളിൽ ഭീതിപടർത്തിയിരുന്നു. എന്നാൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. Conclusion:
Last Updated : Jul 28, 2019, 10:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.