ETV Bharat / state

കെ.കെ മഹേശന്‍റെ ആത്മഹത്യ; 101 ചോദ്യങ്ങളുമായി തുഷാറിനെ ചോദ്യം ചെയ്ത് പൊലീസ്

മാരാരിക്കുളം സിഐ എസ്.രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരം അഞ്ചരയോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് തുഷാറിനെ ചോദ്യം ചെയ്തത്.

കെ.കെ മഹേശന്‍റെ ആത്മഹത്യ  തുഷാർ വെള്ളാപ്പള്ളി  കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി  മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശ്  tushar vellapalli questioning news  kanichukulangara union secretary  micro finance cordinator k k maheshan  k k maheshan suicide
കെ.കെ മഹേശന്‍റെ ആത്മഹത്യ; തുഷാർ വെള്ളാപ്പള്ളിയെ അന്വേഷണസംഘം ചോദ്യം ചെയ്തു
author img

By

Published : Jul 4, 2020, 9:00 PM IST

Updated : Jul 4, 2020, 9:16 PM IST

ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായ കെ.കെ മഹേശന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍റെ മകനും എസ്എൻഡിപി യോഗം നേതാവുമായ തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു. മാരാരിക്കുളം പൊലീസ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

മാരാരിക്കുളം സിഐ എസ്.രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരം അഞ്ചരയോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് തുഷാറിനെ ചോദ്യം ചെയ്തത്.

കെ.കെ മഹേശന്‍റെ ആത്മഹത്യ; 101 ചോദ്യങ്ങളുമായി തുഷാറിനെ ചോദ്യം ചെയ്ത് പൊലീസ്

ചോദ്യം ചെയ്യലിൽ പൊലീസ് 101 ചോദ്യങ്ങൾ തയ്യാറാക്കിയാണ് എത്തിയത്. കേസ് അന്വേഷണത്തിന്‍റെ ആരംഭഘട്ടത്തിൽ തുഷാറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നില്ല. മഹേശനെതിരെ തുഷാർ ഉന്നയിച്ച പ്രസ്താവനകൾ കുടുംബം തള്ളുകയും തുഷാറിന്‍റെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. തുഷാർ വെള്ളാപ്പള്ളിയും കെ.കെ മഹേശനും ഒരുമിച്ചായിരുന്നു ചേർത്തല യൂണിയൻ ഭരിച്ചിരുന്നത്. സാമ്പത്തിക ഇടപാടുകൾ ഇവർ ഒരുമിച്ചാണ് ഒപ്പിടുന്നതെന്നും മഹേശന്‍റെ കുടുംബം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് തുഷാറിൽ നിന്ന് ചോദിച്ചറിഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുഷാറിനെയും ചോദ്യം ചെയ്തത്.

Last Updated : Jul 4, 2020, 9:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.