ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി ന്യൂനമർദം ശക്തി പ്രാപിക്കുന്നതിന്‍റെ ഭാഗമായി കേരളതീരത്ത് രൂക്ഷമായ കടൽക്ഷോഭം. രാത്രി 11 വരെ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദമേഖലയിൽ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ 'ഫാനി' എന്ന പേരിലാകും അറിയപ്പെടുക.
ബംഗാൾ ഉൾക്കടലിൽ ഉത്ഭവിച്ച ന്യൂനമർദം 28ന് ചുഴലിക്കാറ്റായി തമിഴ്നാട് തീരങ്ങളിലെത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ന്യൂനമർദം മൂലം കേരള തീരങ്ങളിൽ അനുഭവപ്പെടുന്ന കടൽക്ഷോഭം അനുഭവപ്പെടുന്നതിനാൽ ഇന്ന് രാത്രി മുതൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും പോയവർ ഏത്രയും വേഗം തീരിച്ചെത്തണമെന്നും കാലാവസ്ഥ നിരിക്ഷണ കേന്ദ്രം നിർദേശം നൽകിട്ടുണ്ട്. കേരളത്തിൽ 27 വരെ വേനൽമഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.