ETV Bharat / state

വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ - Kalithatt

എംസാൻഡുമായി എത്തിയ ലോറി മോട്ടോർ വാഹന വകുപ്പ് തടഞ്ഞു നിർത്തിയതിനെതുടർന്ന് ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുയായിരുന്നു

ആലപ്പുഴ  മോട്ടോർ വാഹന വകുപ്പ്  വാഹന പരിശോധന  ഡ്രൈവർ മരിച്ച നിലയിൽ  ഷാനവാസ്  കളിത്തട്ട്ർ  കോഴിവിള  കരുനാഗപ്പള്ളി  മാരാരിക്കുളം  Mararikkulam  Kalithatt  lorry driver found dead
വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
author img

By

Published : Oct 19, 2020, 2:14 AM IST

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസിനെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എംസാൻഡുമായി എത്തിയ ലോറി മോട്ടോർ വാഹന വകുപ്പ് തടഞ്ഞു നിർത്തി. തുടർന്ന് ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുയായിരുന്നു.

വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
സഹായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് കളിത്തട്ടിന് സമീപത്തെ പറമ്പിൽ ഡ്രൈവർ ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്നതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് സഹായി പൊലീസിനോട് പറഞ്ഞു. ടിപ്പർ ലോറികൾക്കെതിരെ പരിശോധന കർശനമാക്കിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മാരാരിക്കുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.