ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറി മറിഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഈ സമയം ഡ്രൈവറും സഹായിയുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇരുവരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എതിരെ വന്ന വാഹനത്തിന്‍റെ ലൈറ്റ് കണ്ണിൽ പതിച്ചപ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ പറയുന്നത്. ശക്തമായ മഴയിൽ റോഡില്‍ വെള്ളം കിടക്കുന്നത് മൂലം ഇവിടെ അപകടങ്ങൾ പതിവാണ്.