ETV Bharat / state

ലൈഫ് ‌മിഷൻ അഴിമതി: വിജലൻസ് അന്വേഷണം അപഹാസ്യമാണെന്ന് എം.ടി രമേശ് - ലൈഫ് ‌മിഷൻ അഴിമതി

ലൈഫ് മിഷൻ പദ്ധതി നിർവഹണ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ പങ്ക് പകൽ പോലെ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പലരെയും രക്ഷപ്പെടുത്താൻ വേണ്ടിയാണെന്നും എം.ടി രമേശ് ആരോപിച്ചു.

life mission corruption vigilance probe is ridiculous  life mission corruption vigilance probe  mt ramesh  എം.ടി രമേശ്  ലൈഫ് ‌മിഷൻ അഴിമതി  വിജലൻസ് അന്വേഷണം അപഹാസ്യമാണെന്ന് എം.ടി രമേശ്
ലൈഫ് ‌മിഷൻ അഴിമതി: വിജലൻസ് അന്വേഷണം അപഹാസ്യമാണെന്ന് എം.ടി രമേശ്
author img

By

Published : Sep 23, 2020, 8:54 PM IST

ആലപ്പുഴ: ലൈഫ് മിഷൻ അഴിമതി വിജലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ലൈഫ് മിഷൻ പദ്ധതി നിർവഹണ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ പങ്ക് പകൽ പോലെ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പലരെയും രക്ഷപ്പെടുത്താൻ വേണ്ടിയാണെന്നും എം.ടി രമേശ് ആരോപിച്ചു.

ലൈഫ് ‌മിഷൻ അഴിമതി: വിജലൻസ് അന്വേഷണം അപഹാസ്യമാണെന്ന് എം.ടി രമേശ്

സ്വന്തം കുറ്റകൃത്യം മറച്ച് വെയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടത്തുന്നത്. പാവപ്പെട്ടവർക്ക് വീട് വെയ്ക്കുന്ന പദ്ധതിയിൽ കൈയ്യിട്ട് വാരിയ സംഭവമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലൻസിനെ കേസ് ഏൽപ്പിക്കുന്നത് കോഴിയുടെ സംരക്ഷണം കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണെന്നും മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും എം.ടി രമേശ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.