ആലപ്പുഴ: കാർഷിക - ആരോഗ്യ - വിദ്യാഭ്യാസ മേഖലയിൽ സമഗ്രവികസനത്തെ അടയാളപ്പെടുത്തുന്ന ഭാവനാത്മകമായ ബഹുമുഖ പദ്ധതികളുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മന്ത്രി ജി സുധാകരൻ. എൽഡിഎഫിന്‍റെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ചരിത്രവും രാഷ്‌ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് നടത്തിയ അഞ്ചുവർഷത്തെ വികസന ഇടപെടലുകളുടെ തുടർച്ചയാണ് പ്രകടന പത്രിക. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം നാളിതുവരെ ഭരണം നടത്തിവന്നിട്ടുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇത്തവണയും അത് ആവർത്തിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസിന് നൽകിയാണ് മന്ത്രി പ്രകടന പത്രിക പ്രകാശനം ചെയ്‌തത്. ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ, എൽഡിഎഫ് നേതാക്കളായ പി സത്യനേശൻ, ജി കൃഷ്‌ണപ്രസാദ്, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ് എന്നിവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബഹുമുഖ പദ്ധതികളുമായി: മന്ത്രി ജി സുധാകരൻ
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം നാളിതുവരെ ഭരണം നടത്തിവന്നിട്ടുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇത്തവണയും അത് ആവർത്തിക്കുമെന്നും ജി.സുധാകരൻ പറഞ്ഞു.