ETV Bharat / state

പ്രളയഭീതിയിൽ കുട്ടനാട്; ജലനിരപ്പ് വീണ്ടും ഉയരുന്നു - കുട്ടാനാട്ടിൽ ജലനിരപ്പ് ഉയർന്നു

കുട്ടനാട്- അപ്പർകുട്ടനാട് മേഖലകൾ ഏറെക്കുറെ വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ്.

Kuttanad facing flood warning  പ്രളയഭീതിയിൽ കുട്ടനാട്  ജലനിരപ്പ് വീണ്ടും ഉയരുന്നു  കുട്ടാനാട്ടിൽ ജലനിരപ്പ് ഉയർന്നു  Kuttanad facing flood warning
പ്രളയഭീതിയിൽ കുട്ടനാട്; ജലനിരപ്പ് വീണ്ടും ഉയരുന്നു
author img

By

Published : May 17, 2021, 4:27 PM IST

Updated : May 17, 2021, 5:04 PM IST

ആലപ്പുഴ: അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്‍റെ നിലയ്ക്കാത്ത വരവും കുട്ടനാട്ടിൽ പ്രളയ ഭീതി സൃഷ്ടിക്കുന്നു. കുട്ടനാട്- അപ്പർകുട്ടനാട് മേഖലകൾ ഏറെക്കുറെ വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ്.

ശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് പ്രളയ ഭീതിയില്‍

ALSO READ: ആലപ്പുഴയിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തിയർജിച്ചതോടെ പമ്പ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നെങ്കിലും ഒരു കുടുംബം മാത്രമാണ് എത്തിയത്. അതിനിടെ, എ.സി റോഡിൽ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നീലം പേരൂർ, കാവാലം, പുളിങ്കുന്ന്, മുട്ടാർ, തലവടി, രാമങ്കരി, നെടുമുടി, കൈനകരി പഞ്ചായത്തുകളിലാണ്‌ ദുരിതം കൂടുതൽ. രാമങ്കരിയിൽ കുഴിക്കാല, ചെമ്പടി പുതുവൽ, മൂന്നുറിൽ ചിറ എന്നീ എ.സി കോളനികൾ വെള്ളത്തിൽ മുങ്ങി. തലവടിയിൽ കുതിരച്ചാൽ പുതുവൽ, പൂന്തുരുത്തി കോമൻകരി, ചാമക്കളം എന്നിവടങ്ങിൽ വെള്ളം കയറി.

കുതിരച്ചാൽ കോളനി നിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. മുട്ടാറിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നീലംപേരൂരിൽ നാരകത്ര, കൈനടി, പയറ്റുപാക്ക, ആക്കനടി, ചേന്നംകരി എന്നിവിടങ്ങളിലും പുളിംകുന്നിൽ മങ്കൊമ്പ്, ചതുർഥ്യാകരി, തുറവശേരി, വേണാട്ട് പ്രദേശങ്ങളിലും, നെടുമുടിയിൽ മാത്തൂർ പാടശേഖരത്തിനുള്ളിലും ബണ്ടുകളിലും താമസിക്കുന്ന നൂറോളം വീടുകളിൽ വെള്ളം കയറി.

കുട്ടനാട് പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണ് ഉള്ളതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ ദുരിത ബാധിതർ തയ്യാറാകുന്നില്ല. പലരും ഇപ്പോഴും വീടുകളിൽ തന്നെയാണ് കഴിയുന്നത്. ഇത് രക്ഷാപ്രവർത്തകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

Last Updated : May 17, 2021, 5:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.