ആലപ്പുഴ: ചേർത്തല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ.എസ്.ശരത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പട്ടണക്കാട് കയർ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കയര്‍ ലേബര്‍ യൂണിയന്‍റെ (ഐഎന്‍ടിയുസി) നേതൃത്വത്തിലായിരുന്നു സംഗമം. കയര്‍ തൊഴിലാളികള്‍ക്ക് കാലഘട്ടത്തിന് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നും തൊഴിലാളികളെ ഉപദ്രവിക്കുക മാത്രമാണ് ഇടത് സര്‍ക്കാര്‍ ചെയ്തതെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് എ.കെ.രാജന്‍ പറഞ്ഞു. എസ്. ശരത്തിന് യോഗം സ്വീകരണം നല്‍കി. ലേബര്‍ യൂണിയന്‍ ജില്ല കമ്മിറ്റി പ്രസിഡന്‍റ് എന്‍. സുമന്ത്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ചേർത്തലയിൽ യുഡിഎഫിന്‍റെ കയര്‍ തൊഴിലാളി സംഗമം - ചേർത്തലയിൽ യുഡിഎഫിന്‍റെ കയര്‍ തൊഴിലാളി സംഗമം
അഡ്വ.എസ്.ശരത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമായിരുന്നു കയർ തൊഴിലാളി സംഗമം പട്ടണക്കാട് വെച്ച് സംഘടിപ്പിച്ചത്.