ETV Bharat / state

കായംകുളത്ത് പി ശശികല നഗരസഭാധ്യക്ഷ

author img

By

Published : Dec 28, 2020, 2:58 PM IST

യുഡിഎഫിലെ ലേഖാ സോമരാജനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫിലെ പി ശശികല ചെയർപേഴ്‌സണായത്. 23 വോട്ടുകളാണ് ശശികലയ്ക്ക് ലഭിച്ചത്. 17 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്

കായംകുളം നഗരസഭ  kayamkulam municipality  കായംകുളത്ത് പി ശശികല നഗരസഭാധ്യക്ഷ  kayamkulam municipality president p sasikala
കായംകുളത്ത് പി ശശികല നഗരസഭാധ്യക്ഷ

ആലപ്പുഴ: കായംകുളത്ത് നഗരസഭാധ്യക്ഷയായി എൽഡിഎഫിലെ പി ശശികലയെ തെരഞ്ഞെടുത്തു. യുഡിഎഫിലെ ലേഖാ സോമരാജനെ പരാജയപ്പെടുത്തിയാണ് ശശികല ചെയർപേഴ്‌സണായത്. 23 വോട്ടുകളാണ് ശശികലയ്ക്ക് ലഭിച്ചത്. 17 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

എൽഡിഎഫിന് 20 അംഗങ്ങളുള്ള പുതിയ നഗരസഭാ കൗൺസിലിൽ സ്വതന്ത്രരായി വിജയിച്ച മൂന്ന് പേർ കൂടി എൽഡിഎഫിന് പിന്തുണ നൽകി. ബിജെപിയ്ക്ക് മൂന്ന് അംഗങ്ങളാണ് കായംകുളം നഗരസഭയിലുള്ളത്. സ്വതന്ത്രനായി വിജയിച്ച ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർച്ചയായി 15 വർഷമായി യുഡിഎഫ് ഭരിച്ച നഗരസഭാ ഭരണം കഴിഞ്ഞ തവണ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിടിച്ചെടുക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇത്തവണയും എൽഡിഎഫ് ഭരണം നിലനിർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.