ആലപ്പുഴ : പാലാ ബിഷപ്പ് മുസ്ലിം സമുദായത്തെ ആക്ഷേപിച്ച് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
കൂടുതല്‍ വായനക്ക്: ഡെങ്കിപ്പനി : സംസ്ഥാനത്ത് പുതിയ വകഭേദമെന്ന പ്രചരണം തെറ്റെന്ന് വീണ ജോർജ്
തിരുവനന്തപുരത്ത് നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ പ്രധാനപ്പെട്ട മുസ്ലിം പണ്ഡിതരാരും പങ്കെടുക്കുന്നില്ലെന്നാണറിയുന്നത്. മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല.
അതിന്റെ ആവശ്യവുമില്ല. മുസ്ലിങ്ങള്‍ ഒരിക്കലും ഇതര സമുദായത്തെ കുറ്റപ്പെടുത്തുകയോ വഞ്ചിക്കുകയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.