ETV Bharat / state

സ്വകാര്യ മേഖലയിൽ നഴ്‌സുമാര്‍ക്ക് അർഹതപ്പെട്ട വേതനമില്ല: തോമസ് ഐസക്ക് - honored nurses

കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പടെ 55 നഴ്സുമാർ , 10 ജൂനിയർ പബ്ലിക് നഴ്സുമാർ, ഒരു പാലിയേറ്റീവ് നഴ്സ് എന്നിവര്‍ക്ക് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി

സ്വകാര്യ മേഖല  നെഴ്സുമാർ  വേതനമില്ല  തോമസ് ഐസക്ക്  കഞ്ഞിക്കുഴി പഞ്ചായത്ത്  ധനമന്ത്രി തോമസ് ഐസക്ക്  കൊവിഡ്-19  Kanjikuzhy panchayat  honored nurses  nurses
സ്വകാര്യ മേഖലയിൽ നെഴ്സുമാർക്ക് അർഹിക്കുന്ന വേതനമില്ല: തോമസ് ഐസക്ക്
author img

By

Published : May 13, 2020, 3:31 PM IST

ആലപ്പുഴ: സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് അവര്‍ അർഹിക്കുന്ന വേതനം ലഭിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോക നഴ്‌സസ് ദിനത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ നഴ്സുമാരെ ആദരിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവര്‍ക്കാണ് ആദരം. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പടെ 55 നഴ്സുമാർ , 10 ജൂനിയർ പബ്ലിക് നഴ്സുമാർ, ഒരു പാലിയേറ്റീവ് നഴ്സ് എന്നിവര്‍ക്ക് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി.

സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് അർഹിക്കുന്ന വേതനമില്ല: തോമസ് ഐസക്ക്

കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അംഗീകരിച്ചതായി തോമസ് ഐസക്ക് പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ സംസ്ഥാനത്ത് 2000 ന് മുകളില്‍ നഴ്സുമാർക്ക് സർക്കാർ നിയമനം നൽകി. എന്നാൽ സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് അവര്‍ അർഹിക്കുന്ന വേതനം ലഭിക്കുന്നില്ല. ഇത് ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിനുപുറത്ത് അവശ്യം വേണ്ട ആരോഗ്യരക്ഷാ മാർഗങ്ങൾ പോലുമില്ലാതെയാണ് നഴ്സുമാർ പ്രവർത്തിക്കുന്നത്.

2016 വരെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കുടിശ്ശിക ഇളവ് വരുത്തുന്നതിന് സർക്കാർ നൽകുന്ന ആനുകൂല്യം കേരളത്തിന് പുറത്ത് പഠിച്ച നഴ്സുമാർക്കു കൂടി ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയത്. കോവിഡിന് ശേഷമുള്ള കാലം നഴ്സുമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരം നല്‍കും. പുറംരാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഇവിടെ 25000 നഴ്സുമാർക്ക് ഫിനിഷിംഗ് സ്കൂൾ സൗകര്യം സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്ലാ വീടുകളിലെയും ആളുകളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം ഡിജിറ്റിലൈസ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വരും നാളുകള്‍ റിവേഴ്സ് ക്വാറന്‍റൈനിന്‍റേതാണെന്നും മന്ത്രി പറഞ്ഞു. പ്രായമായവരെയും രോഗമുള്ളവരെയും കണ്ടെത്തി വീട്ടിലിരുത്തണം. ഇതിന് പഞ്ചായത്ത് വഴി എല്ലാ വീടുകളിലും കത്ത് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. എ.എം ആരിഫ് എം.പിയും ചടങ്ങില്‍ സംബന്ധിച്ചു. ശാരീരിക അകലം പാലിച്ച് മൂന്നു ബാച്ചുകളായിട്ടായിരുന്നു നഴ്സുമാരെ ആദരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.