ETV Bharat / state

മന്ത്രി ജി.സുധാകരന് ആദരവുമായി കണിച്ചുകുളങ്ങര ദേവസ്വം

author img

By

Published : Feb 22, 2020, 10:51 PM IST

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മന്ത്രി ജി.സുധാകരന് ഉപഹാരം സമര്‍പ്പിച്ചു.

മന്ത്രി ജി.സുധാകരന്‍  കണിച്ചുകുളങ്ങര ഉത്സവം  കണിച്ചുകുളങ്ങര ദേവസ്വം  എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍  kanichukungara  minister g sudhakaran  vellappaly nadeshan
മന്ത്രി ജി.സുധാകരന് ആദരവുമായി കണിച്ചുകുളങ്ങര ദേവസ്വം

ആലപ്പുഴ: കണിച്ചുകുളങ്ങര ഉത്സവവുമായി ബന്ധപ്പെട്ട് മന്ത്രി ജി.സുധാകരന് കണിച്ചുകുളങ്ങര ദേവസ്വത്തിന്‍റെ ആദരം. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. പ്രളയകാലത്തുൾപ്പെടെ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയ വ്യക്തിയായിരുന്നു മന്ത്രിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഒരു മന്ത്രിയെന്ന നിലയിൽ താൻ ചെയ്യേണ്ട ചുമതല മാത്രമാണ് നിർവഹിച്ചതെന്ന് ആദരവിന് നന്ദിയറിയിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവനും മന്നത്ത് പത്മനാഭനും അനാചാരങ്ങൾക്കെതിരെയാണ് പോരാടിയത്. വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിൽ നടക്കുന്നത് സാമൂഹ്യപരിഷ്‌കരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.