ആലപ്പുഴ : കുട്ടനാട്ടിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ കനാകാശ്ശേരി പാടത്ത് വീണ്ടും മടവീഴ്ച്ച. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ പുന്നമട കായലിലെ ജലനിരപ്പ് ഉയർന്നതോടെയാണ് കനകാശ്ശേരിയിൽ മടവീണത്. ഇതോടെ പാടശേഖരത്തിലും മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും വെള്ളം കയറി. പാടശേഖരത്തിന്‍റെ സമീപ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നാൽ പ്രദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണുള്ളത്. മട ബണ്ടു കെട്ടി അടച്ച് വീടുകളിൽ നിന്നും വെള്ളം വറ്റിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.
കനകാശേരി പാടശേഖരത്തിൽ വീണ്ടും മട വീഴ്ച്ച - പുന്നമട കായൽ
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ പുന്നമട കായലിലെ ജലനിരപ്പ് ഉയർന്നതോടെയാണ് കനകാശ്ശേരിയിൽ മടവീണത്.