ETV Bharat / state

പൗരത്വ ഭേദഗതി നിയമം; ആലപ്പുഴയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുജന മാര്‍ച്ച് - ആലപ്പുഴ

സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ അണിനിരന്ന റാലിയില്‍ ഗാന്ധി വധം ഉള്‍പ്പെടെയുള്ള നിശ്ചല ആവിഷ്‌കാരങ്ങളും ഒരുക്കിയിരുന്നു

പൗരത്വ നിയമം; ആലപ്പുഴയില്‍ ജമാഅത്തെ ഇസ്‌ലാമി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു  jamaat-e- islami conducts march against citizenship act at alappuzha  jamaat-e- islami  citizenship act  march against citizenship act  ആലപ്പുഴ  alappuzha latest news
ആലപ്പുഴയില്‍ ജമാഅത്തെ ഇസ്‌ലാമി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു
author img

By

Published : Jan 4, 2020, 7:29 PM IST

Updated : Jan 4, 2020, 8:11 PM IST

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരെ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ആസാദി മാര്‍ച്ച് എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ച് കല്ലുപാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി സക്കരിയ ബസാറില്‍ സമാപിച്ചു.

പൗരത്വ ഭേദഗതി നിയമം; ആലപ്പുഴയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുജന മാര്‍ച്ച്

സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന റാലിയില്‍ ഗാന്ധി വധം ഉള്‍പ്പെടെയുള്ള നിശ്ചല ആവിഷ്‌കാരങ്ങളും ഒരുക്കിയിരുന്നു. സാമുദായിക-സ്വാതന്ത്ര്യസമര നേതാക്കന്മാരുടെ ചിത്രങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. മാർച്ചിന് ശേഷം രാഷ്ട്രീയ - സാമുദായിക - സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

Intro:

Body:ആസാദി മുദ്രാവാക്യങ്ങളുമായി ആലപ്പുഴയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുജന മാർച്ച്

ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ദേശീയ പൗരത്വ രജിസ്റ്റർ ചെയ്യുക എന്ന ആവശ്യങ്ങളുമായി ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആസാദി മാർച്ച് കല്ലുപാലത്തിന് സമീപത്ത് നിന്നാരംഭിച്ച് നഗര പ്രദക്ഷിണം നടത്തി സക്കരിയ ബസാറിൽ സ്ഥാപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ബഹുജനറാലിയിൽ ഗാന്ധി വധം ഉൾപ്പെടെയുള്ള നിശ്ചല ആവിഷ്കാരങ്ങളും ഒരുക്കിയിരുന്നു. സാമുദായിക - സ്വാതന്ത്രസമര സേനാനികളുടെ ചിത്രങ്ങളും പൗരത്വ നിയമത്തിനെതിരെയുള്ള പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്. മാർച്ചിനു ശേഷം രാഷ്ട്രീയ - സാമുദായിക - സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

Conclusion:
Last Updated : Jan 4, 2020, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.