ETV Bharat / state

ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു

author img

By

Published : Apr 30, 2021, 10:57 PM IST

നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്‌സല്‍ വിതരണവും നിരോധിച്ചിട്ടുണ്ട്.

ആലപ്പുഴ നഗരസഭ  Alappuzha municipality  കൊവിഡ്  covid
ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു

ആലപ്പുഴ: കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. നഗരസഭാ പരിധിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്‌സല്‍ വിതരണവും നിരോധിച്ചിട്ടുണ്ട്.

ഹോട്ടലുകളില്‍ നിലവിലുള്ള ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിന് മുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം നിരോധിച്ചു. നഗരസഭാ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് മണിക്ക് ശേഷം നിരോധിച്ചു. നഗരസഭാ പരിധിയിലെ ബീച്ചുകളിലേക്ക് വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കില്ല. ടാക്‌സി ഡ്രൈവര്‍മാര്‍ സ്റ്റാന്‍റുകളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് സ്റ്റാന്‍റുകളിലും, ബസ് സ്റ്റോപ്പുകളിലും കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.