ETV Bharat / state

കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി - Kuttanad

തോട്ടപ്പള്ളി സ്‌പിൽവേയുടെ വീതികൂട്ടൽ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അതിന് തടസം നിൽക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

കുട്ടനാട്  കുട്ടനാടിന്‍റെ സമഗ്ര വികസനം  മുഖ്യമന്ത്രി  കിഫ്‌ബി  പിണറായി വിജയൻ  ആലപ്പുഴ  special projects for Kuttanad  Kuttanad  kerala cm
കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 8, 2020, 7:28 PM IST

ആലപ്പുഴ: കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനും പ്രളയപ്രതിരോധ നിർമാണത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 241 കോടി രൂപ ചെലവിൽ പുതിയ ജലവിതരണ സംവിധാനം കുട്ടനാട്ടില്‍ കൊണ്ടുവരികയാണെന്നും 13 ഗ്രാമപഞ്ചായത്തുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ -ചങ്ങനാശേരി റോഡ് ഫ്ലൈ ഓവറുകൾ ഉൾപ്പെടെ സ്ഥാപിച്ച് നവീകരിക്കുകയാണ്. ബണ്ടുകള്‍ ശക്തിപ്പെടുത്തൽ, വേമ്പനാട്ടുകായൽ ശുദ്ധീകരണം, നാടൻ മത്സ്യ കൃഷി വികസനം, തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം എന്നിവയ്ക്ക് സർക്കാർ ഏറെ മുൻഗണന നൽകുന്നു. തോട്ടപ്പള്ളി സ്‌പില്‍വേയുടെ വീതികൂട്ടൽ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അതിന് തടസം നിൽക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ആലപ്പുഴ ജില്ലയെ കിഴക്കിന്‍റെ വെനീസ് എന്ന് അഭിമാനത്തോടെ പറയാൻ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പൈതൃക ടൂറിസം പദ്ധതി, കനാൽ നവീകരണം, മൊബിലിറ്റി ഹബ്ബ്, നഗര പാതകളുടെ നവീകരണം, മ്യൂസിയ ശൃംഖലകൾ സ്ഥാപിക്കൽ എന്നിവയെല്ലാം അതിവേഗം മുന്നോട്ടു പോവുന്നു. പുതിയ കടൽപാലം, തുറമുഖ മ്യൂസിയം എന്നിവ പൈതൃക പദ്ധതിക്ക് മാറ്റുകൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.