ETV Bharat / state

കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടികൂടി

പിടികൂടിയ ഭക്ഷ്യധാന്യങ്ങൾ 161 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. 100 ചാക്ക് കുത്തരി, 32 ചാക്ക് ചാക്കരി, 13 ചാക്ക് പച്ചരി, 16 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.

കരിഞ്ചന്ത  റേഷൻ ഭക്ഷ്യധാന്യങ്ങൾ  ILLEGAL_SUPPLYCO_RICE  ആലപ്പുഴ
കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടികൂടി
author img

By

Published : Oct 27, 2020, 7:30 AM IST

ആലപ്പുഴ: കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ ആലപ്പുഴയിൽ പൊലീസ് പിടികൂടി. ആലപ്പുഴ സൗത്ത് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ കണ്ടെടുത്തത്. തിരുവമ്പാടി ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്.

പിടികൂടിയ ഭക്ഷ്യധാന്യങ്ങൾ 161 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. 100 ചാക്ക് കുത്തരി, 32 ചാക്ക് ചാക്കരി, 13 ചാക്ക് പച്ചരി, 16 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. അജിത്ത് കുമാർ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് സാധനങ്ങൾ പിടികൂടിയത്. ഏജൻ്റുമാർ മുഖേന കരിഞ്ചന്തയിലേയ്ക്ക് കടത്തിയ അരിയും ഗോതമ്പുമാണിത്. വീട്ടുടമയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.