ETV Bharat / state

വാർഡുതല ജാഗ്രതാ സമിതികൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ജില്ലാ കലക്‌ടർ

തീരപ്രദേശങ്ങളിൽ രോഗവ്യാപനം തടയേണ്ടതുണ്ട്. കുട്ടികളടക്കം കൂട്ടം കൂടുന്നത് തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും പൂർണമായി ഒഴിവാക്കണം.

alzppuzha  district collector alappuzha  കൊവിഡ്19  പട്ടണക്കാട്  എ. അലക്‌സാണ്ടർ  ആലപ്പുഴ
വാർഡുതല ജാഗ്രതാ സമിതികൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ജില്ലാ കലക്‌ടർ
author img

By

Published : Aug 8, 2020, 11:28 PM IST

ആലപ്പുഴ: കൊവിഡ്19 വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തുകളിലെ വാർഡുതല ജാഗ്രതാസമിതികൾ ഊർജിതമായി പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എ. അലക്‌സാണ്ടർ നിർദേശം നൽകി. കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ഓൺലൈൻ വഴി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. തീരപ്രദേശങ്ങളിൽ രോഗവ്യാപനം തടയേണ്ടതുണ്ട്. കുട്ടികളടക്കം കൂട്ടം കൂടുന്നത് തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും പൂർണമായി ഒഴിവാക്കണം. കണ്ടെയിൻമെന്‍റ് സോണുകളിൽ മത്സ്യബന്ധന ഉപാധികൾ കൂട്ടായിരുന്നു അറ്റകുറ്റപ്പണി ചെയ്യുന്നത് ഒഴിവാക്കണം. കൂട്ടം കൂടിയുള്ള ചീട്ടുകളി പാടില്ല. രോഗലക്ഷണം ഇല്ലാത്തവർ കൊവിഡ് പോസിറ്റീവ് ആകുന്നത് ജാഗ്രതയോടെയാണ് സർക്കാർ കാണുന്നത്. ഇവരിൽ നിന്നുള്ള വ്യാപനം തടയുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണം. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുമെന്ന് കലക്ടർ പറഞ്ഞു. പൊലീസ് സഹായത്തോടെ തദ്ദേശഭരണസ്ഥാപനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കലക്ടർ പറഞ്ഞു.
Conclusion:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.