ETV Bharat / state

സര്‍ക്കാരിന് വികസനമെന്നാല്‍ അഴിമതിയും കമ്മിഷനും: രമേശ് ചെന്നിത്തല

ആലപ്പുഴയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം

ആലപ്പുഴ  സി.പി.എം  സർക്കാരിനെതിരെ ചെന്നിത്തല  opposition leader slams kerala government
സര്‍ക്കാരിന് വികസനമെന്നാല്‍ അഴിമതിയും കമ്മീഷനും: രമേശ് ചെന്നിത്തല
author img

By

Published : Nov 8, 2020, 7:38 PM IST

Updated : Nov 8, 2020, 10:06 PM IST

ആലപ്പുഴ: സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനും ഇപ്പോള്‍ വികസനമെന്നാല്‍ അഴിമതിയും കമ്മിഷനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിനും അഴിമതികള്‍ക്കും മയക്കുമരുന്നു കച്ചവടത്തിനും സി.പി.എം അംഗീകാരം നല്‍കിയിരിക്കുകയാണ്.

സര്‍ക്കാരിന് വികസനമെന്നാല്‍ അഴിമതിയും കമ്മിഷനും: രമേശ് ചെന്നിത്തല

ഒരു ഭാഗത്ത് സ്വർണക്കള്ളക്കടത്തും മറുഭാഗത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ നടത്തുന്ന മയക്കുമരുന്ന് കച്ചവടവും കൊണ്ട് സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ആലപ്പുഴയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പാർട്ടി സെക്രട്ടറിയും അദ്ദേഹത്തിന്‍റെ മകനും രണ്ടു വ്യക്തികളാണ്. എന്നാൽ കോടിയേരിയുടെ മകൻ നടത്തുന്ന കൊള്ളരുതായിമകൾ അച്ഛൻ എന്ന നിലയിൽ കോടിയേരി ചോദ്യം ചെയ്തില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ട് പോലും കോടിയേരി ഇത് സംബന്ധിച്ച് മക്കളോട് ചോദിച്ചില്ല എന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന പലരെയും അന്വേഷണത്തിന് വിധേയമാക്കേണ്ടി വരും. മുഖ്യമന്ത്രി കത്തെഴുതി കൊണ്ടുവന്ന അതേ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയ്ക്ക് നേരെ തിരിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണ ഏജൻസികളെ തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ ഒരു വികസന പ്രവര്‍ത്തനത്തെയും തടസപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ വൻകിട പദ്ധതികളിൽ അഴിമതി നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. സംസ്ഥാനത്ത് മുഴുവൻ കൺസൾട്ടൻസി നിയമനങ്ങൾ നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. നാലരവർഷം സർക്കാർ അഴിമതിയിൽ മുങ്ങി താഴുകയായിരുന്നു. അന്വേഷണങ്ങൾ എല്ലാം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കേരള രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റകെട്ടായി മുന്നോട്ട് പോകണം. കൊവിഡ് വെല്ലുവിളി നേരിടുമ്പോഴാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് വന്നിട്ടുള്ളത്. കേന്ദ്ര സർക്കാറിന്‍റെ ഫാസ്സിസത്തെനെതിരെയും കേരള സർക്കാറിന്‍റെ ജനദ്രോഹനയങ്ങൾക്കെതിരെയുമാണ് ഐക്യ ജനാധിപത്യ മുന്നണി ജനങ്ങളോട് വോട്ടഭ്യർത്ഥനയുമായി എത്തുന്നത്. രാജ്യവ്യാപകമായി മതന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. സംസ്ഥാനത്താകെ അഴിമതിയും മാഫിയാ സംഘങ്ങളും കൊടികുത്തി വാഴുന്നു. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Nov 8, 2020, 10:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.